വേട്ടയാടൽ !..അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: കോവളത്തു കൊല്ലപ്പെട്ട വിദേശവനിത ലിഗയെ കണ്ടെത്തുന്നതിന് സഹായിച്ചതിന് വേട്ടയാടപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ത സമ്മര്‍ദം ഉയര്‍ന്നതോടെ അശ്വതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിക്ക് പുറമെ അശ്വതിക്ക് മേല്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്ന് അശ്വതിയും സഹ പ്രവര്‍ത്തകരും പറയുന്നു.

ലിഗയുടെ പേരിൽ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാല പണപ്പിരിവു നടത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ലിഗയുടെ സഹോദരി ഇലീസ് രംഗത്ത് വന്നിരുന്നു . പണപ്പിരിവു നടത്തിയെന്ന ആരോപണം തെറ്റാണ്. അശ്വതിക്കെതിരായ പരാതി ശരിയല്ല. കേസുമായി ബന്ധപ്പെട്ടുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇലീസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു .ലിഗയുടെ തിരോധാനത്തിൽ അവരുടെ ബന്ധുക്കൾക്ക് സഹായവുമായി രംഗത്തെത്തിയ സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരെയാണ് പണപ്പിരിവ് നടത്തിയെന്ന ആരോപണമുയർന്നിരിക്കുന്നത്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അശ്വതി ജ്വാല 3,80,000 രൂപ പിരിച്ചെന്ന് കാണിച്ച് തിരുവനന്തപുരം സ്വദേശിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവരുടെ ബന്ധുക്കൾക്കൊപ്പം അശ്വതി ജ്വാലയും തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇതിനു ശേഷം അശ്വതി ജ്വാല 3,80,000 രൂപ കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.aswathi-jwala-press-meet

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് അന്വേഷണം സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരുന്നു.അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതികരണത്തിന് ഫലമാണ് അശ്വതിക്ക് മേല്‍ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.

തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി വ്യക്തമാക്കി. പരാതിക്കാര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. മാനസികമായി തളര്‍ത്താനാണ് ശ്രമമെന്നും സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാല പറഞ്ഞു. ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അശ്വതി വിശദീകരിച്ചു.വര്‍ഷങ്ങളായി സ്വന്തമായി സ്ഥാപിച്ച ജ്വാല ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ആളാണ് അശ്വതി. തെരുവില്‍ ഭക്ഷണമെത്തിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അശ്വതി.

Top