ലിഗയുടെ സഹോദരിയെ സഹായിച്ചതിന് പൊലീസ് വേട്ടയാടുന്നു.സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും കയറിയിറങ്ങുന്നു-അശ്വതി ജ്വാല

കൊച്ചി:മനുഷ്യത്വപരമായി സഹായത്തിനിറങ്ങിയ പൊതുപ്രവർത്തകക്ക് പോലീസിന്റെ വേട്ടയാടൽ .അധികാര വർഗത്തിന്റെയും .വിദേശ വിനിതയായ ലിഗയുടെ തിരോധാനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയിന്മേല്‍ പൊലീസ് വേട്ടയാടുന്നുവെന്ന് അശ്വതി ജ്വാല. സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും ദിവസേന കയറിയിറങ്ങുകയാണ്. സാമ്പത്തികത്തട്ടിപ്പ് ആരോപണത്തില്‍ നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

കോവളം സ്വദേശി അനിലാണു അശ്വതിയ്‌ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ ഒരു മണിക്കൂറിനകം ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അവിടത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അശ്വതി ചികിത്സ തേടി. പിന്നാലെ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസുകാര്‍ ഫൗണ്ടേഷന്‍ ഓഫിസില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു. രാത്രിയും പൊലീസ് എത്തി. അതോടെ കെട്ടിടത്തിന്റെ ഉടമയ്ക്കും അതൃപ്തിയായി. മുളവനയില്‍നിന്നു രണ്ടാഴ്ച മുന്‍പാണ് ഓഫിസ് ഇവിടേക്കു മാറിയതെന്ന് അശ്വതി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരാതിക്കാരനായ അനിലിന്റെ വിശദാംശങ്ങള്‍ ഇതുവരെ പൊലീസ് പുറത്തു വിടുന്നില്ല. പരാതിക്കു പിന്നില്‍ പരപ്രേരണയുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച അശ്വതിക്കെതിരെ പലഭാഗത്തു നിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

ലിഗ സ്‌ക്രൊമേനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെയും ഡി.ജി.പി ലോക്നാഥ് ബെഹ്റയെയും പ്രതിക്കൂട്ടിലാക്കിയ അശ്വതി ജ്വാലക്കെതിരെ ഇപ്പോള്‍ നടക്കുന്നത് പ്രതികാരനടപടിയെന്നാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആക്ഷേപം.
അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.

അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള പ്രതികരണത്തിന് ഫലമാണ് അശ്വതിക്ക് മേല്‍ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ലിഗയുടെ സഹോദരി ഇലിസ പണപ്പിരിവിന്റെ വിഷയം നിഷേധിച്ചു രംഗത്തെത്തുകയും ചെയ്തിരുന്നു.

തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി വ്യക്തമാക്കി. പരാതിക്കാര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. മാനസികമായി തളര്‍ത്താനാണ് ശ്രമമെന്നും സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാല ആരോപിച്ചു. ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും അശ്വതി വിശദീകരിച്ചു. എന്നാല്‍, അശ്വതി പണം കൈപ്പറ്റയെന്ന ആരോപണം വാസ്തവിരുദ്ധമാണെന്ന് ഇലീസ് തന്നെ പരസ്യമായി വ്യക്തമാക്കിയതോടെ പൊലീസ് വെട്ടിലായിരിക്കുകയാണ്.

Top