ലി​ഗ​യു​ടെ സം​സ്കാ​രംശാന്തി കവാടത്തിൽ .കസ്റ്റഡിയിലുള്ള രണ്ടു പേര്‍ കുറ്റം സമ്മതിച്ചതായി സൂചന; അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിൽ കസ്റ്റഡിയിയുള്ള രണ്ടുപേർ കുറ്റം സമ്മതിച്ചതായി സൂചന. ഇവർ പ്രദേശവാസികളാണ്. ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കസ്റ്റഡിയിലുള്ളവരുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധിച്ചാൽ ഇന്നുതന്നെ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.ലീഗയുടെ മരണവുമായി ബന്ധപ്പെട്ട് ആറോളം പേർ‌ പോലീസിന്‍റെ കസ്റ്റഡിയിലുണ്ടെങ്കിലും കൂടുതൽ തെളിവുകൾക്കായി പോലീസ് ശ്രമിക്കുന്നതിനാൽ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം ലിഗയുടെ ആന്തരീകാവയവ പരിശോധനാ റിപ്പോര്‍ട്ട് ഇന്നു പൊലീസിന് ലഭിച്ചേക്കും.

മാര്‍ച്ച് 14ന് കാണാതായ ലിഗയുടെ മൃതദേഹം ഏപ്രില്‍ 20നാണ് ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തിയത്. ലിഗയുടെ സഹോദരി ഇല്‍സ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ അവഗണിച്ച പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് നിര്‍ണായകമായ തെളിവുകളും മറ്റും നഷ്ടപ്പെടുത്തിയത്.
കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ ശക്തമായ സാക്ഷി മൊഴികളും പോലീസിന് ലഭിച്ചിട്ടുണ്ട്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പ്രദേശവാസികളെ ഇപ്പോഴും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.ലിഗയുടെ സഹോദരി ഇല്‍സ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ അവഗണിച്ച പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് നിര്‍ണായകമായ തെളിവുകളും മറ്റും നഷ്ടപ്പെടുത്തിയത്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാളുമായി അടുപ്പമുള്ള ആളാണ് പോലീസിന് നിര്‍ണായക വിവരം നല്‍കിയത്. പ്രധാനപ്രതിയുടെ ഉടമസ്ഥതയിലുള്ളതാണ് പോലീസ് നേരത്തെ പിടിച്ചെടുത്ത ഫൈബര്‍ ബോട്ട്. ഇതിലാണ് ലിഗ എത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ലിഗ ഇവിടെ എത്തിച്ചേര്‍ന്നതാണെന്നും മയക്കുമരുന്ന് വിറ്റതിനെ തുടര്‍ന്ന് പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പിടിച്ചുതള്ളിയ ശേഷം തങ്ങള്‍ പോവുകയായിരുന്നുവെന്നുമാണ് ഇയാള്‍ പറഞ്ഞത്. പിന്നീട് ലിഗയെ കണ്ടിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ലിഗയുടെ മൃതദേഹം കിടക്കുന്നത് കണ്ടിരുന്നതായും ഇവര്‍ പറഞ്ഞു.

മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് മൂന്നു പായ്ക്കറ്റ് സിഗരറ്റിന്റെ അവശിഷ്ടങ്ങളും പോലീസിന് ലഭിച്ചിരുന്നു. മഴ പെയ്തതിനാല്‍ ഇതില്‍ നിന്നുമുള്ള കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കാന്‍ പോലീസിന് ബുദ്ധിമുട്ടുണ്ട്. പൊന്തക്കാട്ടില്‍ എത്തുമ്പോള്‍ ലിഗയുടെ പക്കല്‍ നൂറു രൂപ മാത്രമാണ് ഉണ്ടായിരുന്നത്. സിഗരറ്റ് പായ്ക്കറ്റില്‍ വച്ച നിലയില്‍ ആയിരുന്നു നോട്ട്. മയക്കുമരുന്നു വില്‍പ്പനയെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ ലിഗയെ ഇവര്‍ കയ്യേറ്റം ചെയ്തിരിക്കാമെന്നും ഇതിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.liga -liza

പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതല്‍ വ്യക്തത ലഭ്യമാകൂ. നിലവില്‍ അസ്വഭാവിക മരണമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുടെ കുറ്റസമ്മതത്തോടെ കൊലപാതക കേസായി മാറും. മൃതദേഹം കാണപ്പെട്ട പ്രദേശത്ത് മദ്യപാനവും ലഹരി ഉപയോഗവും ചീട്ടുകളിയും നടത്തി വന്നിരുന്നുവെന്ന പ്രദേശ വാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കുകയും ഈ പ്രദേശത്ത് തന്പടിച്ചിരുന്നവരെ മുഴുവൻ പേരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ലിഗയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങാൻ ഇടയായത്.ലിഗയുടെ മൃതദേഹത്തിൽ നിന്നും കണ്ടെത്തിയ വിലകൂടിയ ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇൽസി തിരിച്ചറിഞ്ഞിരുന്നു. ലിഗയുടേതല്ലാത്ത ചെരിപ്പ് കണ്ടെത്തിയതും സംശയങ്ങൾക്ക് ഇട വരുത്തിയിരുന്നു.ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും പ്രതികളെന്ന് സംശയിക്കുന്നവരുടെ രോമങ്ങളും തലമുടിയും ത്വക്കിന്‍റെ ഭാഗങ്ങളും ഫോറൻസിക് വിദഗ്ധർ സ്ഥലം സന്ദർശിച്ച് ശേഖരിച്ചിരുന്നു. ഇവ കസ്റ്റഡിയിലുള്ളവരുടേതാണോയെന്നും തിരിച്ചറിയേണ്ടതുണ്ട്.

ലിഗയുടെ സംസ്കാരം

തലസ്ഥാനത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ സംസ്കാരം നാളെ നടക്കും. തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്കാരം നടക്കുക. ലിഗയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സസ്കാരം നാളെ വൈകുന്നേരത്തോടെ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. ലിഗയുടെ സഹോദരി അടുത്തയാഴ്ചയോടെ സ്വദേശത്തേയ്ക്ക് മടങ്ങും.

Top