സിറിയയില്‍ ചാവേറാക്രമണം: 45 മരണം; 110 പേര്‍ക്ക് പരിക്ക്

 

ബെയ്‌റൂട്ട്: പ്രശസ്തമായ ഷിയ ആരാധനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന സിറിയയിലെ ദമാസ്‌കസില്‍ നടന്ന ചാവേറാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്ക് പരിക്കേറ്റു. ദമാസ്‌കസിലെ സയേദ സെയ്‌നാബിലാണ് ആക്രമണം നടന്നതെന്ന് സിറിയയുടെ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറിലാണ് ആദ്യം സ്‌ഫോടനം ഉണ്ടായത്. തുടര്‍ന്ന് ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച രണ്ട് തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളില്‍ നിന്നും ഇപ്പോഴും മൃതശരീരങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുകയാണ്. ഇറാന്‍, ലെബനോണ്‍ അടക്കമുള്ള നിരവധി മുസ്‌ളീം രാജ്യങ്ങളില്‍ നിന്നും നിരവധി മുസ്‌ളീങ്ങള്‍ ആരാധനക്കായി എത്തുന്ന പുണ്യനഗരമാണ് ജനനിബിഡമായ സയേദ സെയ്‌നാബ്. സിറിയന്‍ സര്‍ക്കാരും വിമതരും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഐക്യരാഷ്ര്ടസഭയുടെ മധ്യസ്ഥതയില്‍ ജനീവയില്‍ തുടങ്ങിയതിനു പിന്നാലെയാണ് ഇപ്പോള്‍ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top