ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തി!ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേന.കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി അലോഷ്യസിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്ത് !

ലണ്ടൻ :കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോബി അലോഷ്യസ് ലണ്ടനില്‍ അനധികൃതമായി രൂപീകരിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് വാങ്ങി ലണ്ടനില്‍ പഠിക്കാനെത്തിയ ബോബി അലോഷ്യസാണ് കമ്പനി രൂപീകരിച്ച് അതിന്റെ തലപ്പത്ത് എത്തിയത്. രേഖകളില്‍ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും തിരിമറി നടത്തിയെന്ന് വ്യക്തമാണ്. താന്‍ ബ്രിട്ടീഷ് പൗരയാണെന്ന് നിരവധിയിടങ്ങളില്‍ ബോബി അലോഷ്യസ് ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ട് ബോബി രൂപീകരിച്ച കമ്പനി ഇപ്പോള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നുവെന്നും രേഖകളില്‍ വ്യക്തമാണ്. ബോബി അലോഷ്യസിന്റെ ഭര്‍ത്താവ് ഷാജൻ അഞ്ച് കമ്പനികളുടെ ഡയറക്ടറാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലണ്ടനില്‍ താന്‍ സ്ഥിരതാമസമാക്കിയിരിക്കുന്നുവെന്നും കമ്പനിയുടെ ഭാഗമാണെന്നും ബോബി അലോഷ്യസ് വ്യക്തമാക്കുന്ന രേഖകളും പുറത്തായി . കമ്പനിയുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഇടപെടല്‍ നടത്തുന്നതും ബോബി അലോഷ്യസ് തന്നെയായിരുന്നു. കായിക താരമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്നും ഒരെസമയം അവകാശപ്പെടുകയും ബ്രിട്ടീഷ് പൗരയാണെന്ന ധാരണപരത്തിയും ബോബി അലോഷ്യസ് നടത്തിയ ക്രമവിരുദ്ധ ഇടപാടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബോബി അലോഷ്യസിൻ്റെ ഭർത്താവിൻ്റെ കുടുംബബന്ധുവും തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതിയുമായ സ്വപ്ന സുരേഷ് ആണ് ശിവശങ്കരനെ പരിചയപ്പെടുത്തി ഇവർക്ക് കൊടുത്തത്. വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച ഇത് ഇല്ലാതായതിനു പിന്നിലും ശിവശങ്കരനാണ് പ്രവർത്തിച്ചത്. പിന്നീട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അതും ബാഹ്യ ഇടപെടൽ മൂലം നടന്നില്ല. ഇത് അന്വേഷിക്കണമെന്ന് സ്പോർട്സ് കൗൺസിൽ രേഖാമൂലം സർക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇതും സ്വീകരിക്കപ്പെട്ടില്ല.

അന്ന് ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് കൊടുത്ത വാർത്തയുടെ ലിങ്ക് താഴെ :

ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ക്രമക്കേടുകള്‍ പുറത്ത് !.. സര്‍ക്കാരിന്റെ 45 ലക്ഷം കൈപ്പറ്റിയിട്ടും ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി രൂപികരിച്ചു;കായിക കേരളത്തിന് നാണക്കേടായി മറ്റൊരു കുംഭകോണകൂടി

ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള വിദേശയാത്രയെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി അലോഷ്യസിനെതിരെ വകുപ്പിലും പരാതിയുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ബോബി നിഷേധിച്ചു.പിടിക്കപ്പെടുമെന്ന് ഉറപ്പാകുന്ന ഘട്ടത്തിൽ 10 വർഷത്തിനു ശേഷം ഇവർ തിരികെ എത്തുകയും ഒരു മാപ്പപേക്ഷ പോലുമില്ലാതെ സർവീസിൽ പ്രവേശിക്കുകയും ചെയ്തു.ആ സമയം സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ സഹായം കിട്ടിയിട്ടുണ്ട് എന്നാണു ഇപ്പോൾ ലഭിക്കുന്ന വിവരം ലണ്ടനിൽ ഉന്നത വിദ്യാഭ്യാസത്തിനയി ഫണ്ട് വാങ്ങിയ താരം സ്വകാര്യ റിക്രൂട്ട്മെൻ്റ് സ്ഥാപനം തുടങ്ങിയതിൻ്റെ രേഖകൾ മുൻപ് പുറത്തായിരുന്നു . യുകെ സ്റ്റഡി അഡ്‌വൈസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ഷേർസ്ഷ്വറിയിൽ ഇവർ ആരംഭിച്ചത്.

ബിഎസ്‌സി സ്പോർട്സ് സയൻസ് പഠിക്കാനായാണ് കേന്ദ്രവും സംസ്ഥാനവും ഫണ്ട് നൽകി ബോബി അലോഷ്യസിനെ ലണ്ടനിലേക്ക് അയക്കുന്നത്. അവിടെ എത്തിയ ബോബി അലോഷ്യസ് പഠനം നടത്താതെ അവിടെ ഒരു സ്വകാര്യ സ്ഥാപനം ആരംഭിക്കുകയായിരുന്നു. മുൻപ് പലതവണ ഈ ആരോപണം ഉയർന്നപ്പോഴും പലതവണ ഇതിനെ നിരാകരിച്ച് ഇവർ രംഗത്തെത്തിയിരുന്നു. എന്നാൽ, അവർ അവിടെ താമസിച്ച കമ്പനിയുടെ രജിസ്ട്രേഷൻ രേഖകൾ അടക്കമുള്ളവ പുറത്തായി .

ബോബി അലോഷ്യസിന് ഇംഗ്ലണ്ടില്‍ ബിഎസ് സി സ്‌പോര്‍ട്സ് സയിന്‍സ് പഠിക്കാന്‍ സ്‌പോടര്‍ട്സ് കൗണ്‍സില്‍ 15 ലക്ഷം രൂപ ചെലാവാക്കിയെന്നാണ് പ്രധാന ആരോപണം. 2003ലാണ് ബോബി പണത്തിന് അപേക്ഷിച്ചത്. മൂന്ന് തവണയായി 5 ലക്ഷം രൂപ വീതം കൗണ്‍സില്‍ അനുവദിച്ചു.പഠന ശേഷം തിരച്ചെത്തി ബോബി തെരഞ്ഞെടുക്കപ്പെട്ട താരങ്ങളെ ഹൈ ജംപ് പരിശീലിപ്പിക്കണമെന്നും, പഠനത്തിന് ചെലവാക്കിയ തുടകയുടെ കണക്കുകള്‍ ബോധിപ്പിക്കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു.

കൗണ്‍സില്‍ നിരന്തരം കത്തിടപാടുകള്‍ നടത്തിയെങ്കിലും 2010വരെ പഠനത്തെക്കുറിച്ചോ ചെലവാക്കിയ തുകയെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ബോബി മറുപടി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് കൗണ്‍സില്‍ നിയമനടപടിയുടെ ഭാഗമായി അനുവദിച്ച 15 ലക്ഷവും പലിശയുമടക്കം 24 ലക്ഷം രൂപ തരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ നടപടി വെറും കടലാസില്‍ ഒതുങ്ങി. ഇതേകാലയളവില്‍ നാഷണല്‍ സ്‌പോര്‍ട്സ് ഡെവലപ്മെന്റ് ഫണ്ടില്‍ നിന്ന് പരിശീലനത്തിനായി ബോബി 34 ലക്ഷം രൂപയും കൈപ്പറ്റിയിരുന്നു.

ഭാര്യയേയും കുട്ടികളെയും കൊല്ലാന്‍ ശ്രമിച്ച മഹേഷ് മത്തായിക്ക് ഷാജന്‍ സ്‌കറിയ എന്തിനാണ് 500 പൗണ്ട് നല്‍കിയത്? കുടുംബം തകര്‍ക്കുന്ന മഞ്ഞ പത്ര പ്രവര്‍ത്തനത്തിന്‍െ മറുനാടന്‍ മോഡല്‍

ബിരുദ സര്‍ട്ടിഫിക്കറ്റോ ചെലവഴിച്ച തുകയുടെ കണക്കുകളോ ഹാജരാക്കാതെ രണ്ട് വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്‌സ് പഠിച്ചുവെന്നും എട്ട് ലക്ഷംരൂപ ഇതിനായി ചെലവായെന്നുമാണ് ബോബി കൗണ്‍സിലില്‍ മറുപടി നല്‍കിയത്. ഇതൊന്നും അന്വേഷിക്കാനോ, കൗണ്‍സിലിന് നഷ്‌ടമായ പണം കൈപറ്റാനോ ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. പകരം ടെക്നിക്കില്‍ ഓഫീസറായി കൗണ്‍സിലില്‍ തന്നെ നിയമിക്കുകയും ചെയ്തു. ക്രമവിരുദ്ധമായി സര്‍ക്കാരിന് വന്‍ തുക നഷ്‌ടമായെന്ന് മുന്‍ ഭരണസമിതി അംഗങ്ങളും പറയന്നു.

രേഖകൾ പകരം ബോബി അലോഷ്യസ് തന്നെയാണ് കമ്പനിയുടെ സെക്രട്ടറി. ഇതുവഴി സംസ്ഥാന, കേന്ദ്ര സർക്കാരുടെ കബളിപ്പിക്കുകയും ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇവർ സർവീസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു. ഒരു റിക്രൂട്ട്മെൻ്റ് കമ്പനിയാണ് ഇവർ ആരംഭിച്ചത്. ബോബി അലോഷ്യസ് ഇതുവരെ സ്വീകരിച്ചിരുന്ന എല്ലാ നിലപാടുകളും റദ്ദ് ചെയ്യുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2003ൽ 15 ലക്ഷം രൂപയാണ് കേരള സർക്കാർ ഇവർക്ക് നൽകിയത്.

കേന്ദ്ര സർക്കാർ 34 ലക്ഷം രൂപയോളം ഇവർക്ക് നൽകി. ബിഎസ്‌സി സ്പോർട്സ് സയൻസ് പൂർത്തിയാക്കി തിരികെ വന്ന് കുട്ടികൾക്ക് പരിശീലനം നൽകണമെന്നായിരുന്നു കേന്ദ്ര. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം. ഇത് മറികടന്നാണ് ഇവർ കമ്പനി രൂപീകരിച്ചത്. ഭർത്താവിനെ പരിശീലകൻ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയത്.

 

 

Top