പിടി ഉഷ ടിന്റുവിന് നല്‍കുന്നത് നിലവാരമില്ലാത്ത പരിശീലനം; രോഗം വന്നാല്‍ ഹോമിയോ മരുന്നുകള്‍; ഉഷ സമ്പാദിക്കുന്നത് കോടികളെന്ന് ടിന്റുലൂക്കയുടെ കുടുംബം

AVN24_LUKA_79717f

പിടി ഉഷയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി അത്‌ലറ്റ് ടിന്റു ലൂക്കയുടെ കുടുംബം രംഗത്ത്. തങ്ങളുടെ മകള്‍ക്ക് പിടി ഉഷ നല്‍കുന്നത് നിലവാരമില്ലാത്ത പരിശീലനമാണെന്ന് ഇവര്‍ പറയുന്നു. പിടി ഉഷ നടത്തുന്നത് ഒരു ബിസിനസ് സ്ഥാപനം മാത്രം. അത്ലറ്റിക്സ് പരിശീലന സ്ഥാപനത്തിലൂടെ ഉഷ കോടികള്‍ സമ്പാദിച്ചെന്നും ടിന്റു ലൂക്കയുടെ കുടുംബം പറയുന്നു.

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എന്ന ഉപവിയുടെ നവീന വഴികളില്‍ പി ടി ഉഷയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. ഇന്‍ഫോസിസ് പോലുള്ള കോര്‍പറേറ്റ് ഭീമന്മാരുടെ സഹായത്താല്‍ തന്നെയാണ് ഇത്തരം ഒരു സ്ഥാപനം ഉഷ സ്ഥാപിച്ചത്. വന്‍ സാമ്പത്തിക സഹായങ്ങള്‍ കൂടാതെ ഏതെങ്കിലും ഒരു അത്‌ലറ്റിന്റെ ചെലവ് ഒരു മാസത്തേക്കോ അതിനു മുകളിലേക്കോ സ്‌പോണ്‍സര്‍ ചെയ്യാനുള്ള ക്രമീകരണവും ഉഷ സ്‌കൂളിനുണ്ട്. സ്‌പോണ്‍സര്‍മാര്‍ക്ക് എല്ലാ സംഭാവനകള്‍ക്കും 1961ലെ ആദായനികുതി നിയമം 80ഏ വകുപ്പ് അനുസരിച്ചുള്ള നികുതിലാഭവും ലഭിക്കും. കാലാകാലമായി മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളും ഉഷ സ്‌കൂളിനോട് മുഖം തിരിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pt-usha_m

എങ്കിലും ഉഷ സ്‌കൂളിലെ അത്ലറ്റുകളുടെ സ്ഥിതി കഷ്ടമാണ്. മികച്ച ജിംനേഷ്യമോ ട്രാക്കുകളോ നീന്തല്‍ കുളമോ ഉഷ സ്‌കൂളില്‍ ഇല്ല. അത്ലറ്റുകള്‍ക്ക് ലഭിക്കുന്ന തുക പോലും ഉഷ തട്ടിയെടുക്കുകയാണ്.

ടിന്റുവിന് ലഭിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള തുകകള്‍, അത് സ്പോണ്‍സര്‍ഷിപ് ആയാലും പുരസ്‌കാരത്തുകയായാലും അത് ഉഷ സ്‌കൂളിന് ഉള്ളതാണ്. ഒരു ലക്ഷം രൂപയ്ക്കു മേലെ ലഭിക്കുന്ന എല്ലാ തുകകളുടെയും 25% കോച്ചിങ് ഫീ എന്നും മറ്റും പറഞ്ഞു ഉഷ വാങ്ങിക്കും ജോയിച്ചന്‍ പറയുന്നു. ഇത്രയേറെ തുക നല്‍കിയാല്‍ മാത്രം പോരാ, ഓരോ മാസവും 7000 രൂപ വച്ച് ഹോസ്റ്റല്‍ ഫീസും നല്‍കണം. മുന്‍പ് ഹോസ്റ്റല്‍ ഫീസിന്റെ കാര്യത്തില്‍ അത്ര കാര്‍ക്കശ്യം കാണിച്ചിരുന്നില്ലെങ്കിലും ടിന്റുവിന് റെയില്‍വേയില്‍ ജോലികിട്ടിയതോടെ 7000 രൂപ അവകാശത്തോടെ കണക്കു പറഞ്ഞാണ് വാങ്ങുന്നത്. ഉഷ നടത്തുന്നത് ബിസിനസ് തന്നെയാണെന്ന് ജോയിച്ചന്‍ ഉറപ്പിച്ചു പറയുന്നു.

അത്ലറ്റിക് ഫെഡറേഷന്‍ ഉള്‍പ്പെടെ ചില സംഘടനകള്‍ അവരുടെ അംഗങ്ങളായ കായികതാരങ്ങള്‍ക്ക് പരിശീലനത്തിനും മറ്റുമായി തുക നല്‍കുന്നുണ്ട്. ഇത്തരത്തില്‍ ദിനംപ്രതി ടിന്റുവിന് ലഭിക്കുന്ന 700 രൂപ (ഇതിന്റെ വിശദശാംശങ്ങള്‍ ടിന്റുവിന് പോലും അറിയില്ല!) കൈപ്പറ്റുന്നതും ഉഷ തന്നെ. ഈയിനത്തില്‍ വര്‍ഷം രണ്ടരലക്ഷം രൂപ ടിന്റുവിന്റെ കയ്യില്‍ നിന്നുമാത്രം ഉഷക്ക് ലഭിക്കുന്നുണ്ട്.

പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു കായികാധ്യാപകന്‍ പറഞ്ഞത് ഉഷയുടെ ആസ്തി കോടികള്‍ വരുമെന്നാണ്. ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് ഉഷയുടെ കയ്യിലേക്ക് എത്തുന്നത്. കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടുകളില്‍ നിന്നും കോടിക്കണക്കിനു രൂപ ഉഷ കൈപ്പറ്റിയിട്ടുണ്ടെന്ന് കായികാധ്യാപകന്‍ പറയുന്നു.

ഇത്തരം ചാരിറ്റി ഫണ്ടുകള്‍ക്ക് കൃത്യമായ ഓഡിറ്റോ കണക്കു ബോധിപ്പിക്കലോ ഇല്ലാത്തതുകൊണ്ടുതന്നെ ഉപവിയുടെ വഴിയില്‍ സഞ്ചരിക്കുന്ന ഏതൊരു ആള്‍ദൈവത്തെയും പോലെ ഉഷയും ചോദ്യം ചെയ്യാനോ കണ്ടെത്താനോ കഴിയാത്ത കോടികളുടെ അധിപയാകുന്നു. കോഴിക്കോട്ടെ പാണന്മാര്‍ പാടിനടക്കുന്നത് ‘ഉഷ സ്‌കൂള്‍’ തുടങ്ങിയതില്‍ പിന്നെ ഉഷയുടെ ആസ്തി 250 കോടിയെങ്കിലും ആയിട്ടുണ്ടാകും എന്നാണ്.

പിടി ഉഷയും ഭര്‍ത്താവ് വി ശ്രീനിവാസനും ആണ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. കോ ഫൗണ്ടര്‍ ആയ പി എ അജനചന്ദ്രനും കണക്കുകളെക്കുറിച്ച് നന്നായി അറിയാം. എംപി മാരും എംഎല്‍എമാരും ഉള്‍ക്കൊള്ളുന്ന ട്രസ്റ്റികള്‍ ഉണ്ടെങ്കിലും അവരെല്ലാം കടലാസില്‍ മാത്രം പേരുള്ളവര്‍ എന്നതാണു സ്ഥിതി.

Top