തുളസിയും മഞ്ഞളും ചേര്‍ത്ത പാനീയം വീട്ടുകാർക്ക് നൽകി അബോധാവസ്ഥയിലാക്കി; ജോലിക്കാരി മോഷണം നടത്തിയതിങ്ങനെ…

വയറിന് നല്ലതാണെന്ന് പറഞ്ഞു ഇഞ്ചിയും തുളസിയും മഞ്ഞളും ചേര്‍ത്ത പാനീയം വീട്ടുകാര്‍ക്ക് നല്‍കി മോഷണം. തിരൂരിലെ ആലുങ്ങലില്‍ നിന്നുമാണ് കേരളത്തെ ഞെട്ടിക്കുന്ന കവർച്ചയുടെ വാർത്ത. വിഷ വസ്തു ചേര്‍ത്ത പാനിയം കഴിച്ചതോടെ വീട്ടുകാര്‍ അബോധാവസ്ഥയിലാവുകയായിരുന്നു.

നാടിനെ ഞെട്ടിച്ച കവര്‍ച്ചയുടെ പിന്നിലെ കഥ ഇങ്ങനെ :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വീട്ടുകാരുടെ വിശ്വസ്തയാവുകയായിരുന്നു
തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനി മാരിയമ്മ. ഭക്ഷണം പാകം ചെയ്യുന്നത് ഒഴികെയുള്ള ജോലികളാണ് ആദ്യം ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം പാചകത്തിലും സഹായിച്ചു തുടങ്ങി.

ഞായറാഴ്ച രാവിലെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അന്വേഷിക്കാന്‍ ചെന്ന അയല്‍വാസികളാണ് ബോധമില്ലാതെ കിടക്കുന്ന മൂവരേയും കണ്ടത്. ആശുപത്രിയില്‍ ബോധം വീണ്ടെടുത്ത മകള്‍ ഫിദയാണ് വീട്ടുജോലിക്കാരി പാനിയം നല്‍കിയ വിവരം പൊലീസിനെ അറിയിക്കുന്നത്.

സൈനബയും മകളും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ നഷ്ടമായി. ഇവരുടെ സ്ഥാപന കൈമാറ്റം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന്റെ പണവും വീട്ടില്‍ സൂക്ഷിച്ചിരുന്നതായിട്ടാണ് സൂചന.

മാരിയമ്മ നല്‍കിയ പാനിയം കഴിച്ച കുടുംബനാഥനും ഭാര്യയും ഇപ്പോഴും അബോധാവസ്ഥയിലാണ്. മകള്‍ക്ക് ബോധം തിരിച്ചു കിട്ടിയിട്ടുണ്ട്. വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

തിരൂര്‍ തൃപ്രങ്ങോട് ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലായിരുന്നു കവര്‍ച്ച. മൂന്ന് ദിവസം മുന്‍പ് മാത്രമായിരുന്നു മാരിയമ്മ ഇവിടെ ജോലിക്കെത്തുന്നത്. അവരെ വീട്ടുജോലിക്കായി എത്തിച്ച സേലം സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Top