വ്യാജ വിജിലന്‍സ് ചമഞ്ഞ് വീട്ടില്‍ കയറി; 60പവന്‍ സ്വര്‍ണവും 15ലക്ഷം രൂപയും കവര്‍ന്നു

Robbery

പെരുമ്പാവൂര്‍: വിജിലന്‍സ് അന്വേഷണം വ്യാപകമായ സാഹചര്യത്തില്‍ ഏതു നിമിഷവും ഒരു റെയ്ഡ് പ്രതീക്ഷിച്ചാണ് പലരും ഇരിക്കുന്നത്. എന്നാല്‍, വ്യാജ വിജിലന്‍സും വീട്ടിലേക്ക് വരാമെന്നാണ് പറയുന്നത്. ആളുകള്‍ ഒന്നു കരുതിയിരുന്നോളൂ. വിജിലന്‍സ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞു വീട്ടിലെത്തിയ സംഘം പട്ടാപ്പകല്‍ വന്‍ കവര്‍ച്ചയാണ് നടത്തിയത്.

സ്വര്‍ണവും പണവും അടക്കം 15 ലക്ഷം രൂപയുടെ സാധനസാമഗ്രികളാണ് വീട്ടില്‍ നിന്നും കവര്‍ന്നത്. എട്ടംഗസംഘം ഇന്നലെ ഉച്ചയോടെയാണ് കവര്‍ച്ച നടത്തിയത്. പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ധിഖിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്. 60 പവന്‍ സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപ, മൊബൈല്‍ ഫോണ്‍, ഐപാഡ്, സ്‌കൂട്ടറിന്റെ താക്കോല്‍ എന്നിവ നഷ്ടപ്പെട്ടതായി വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാരെ പരിചയമുണ്ടെന്നു വരുത്തിത്തീര്‍ത്തായിരുന്നു മോഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണു വിജിലന്‍സ് ഉദ്യോഗസ്ഥരെന്നു സ്വയം പരിചയപ്പെടുത്തിയ എട്ടംഗസംഘം ഇന്നോവ കാറിലെത്തിയത്. വാഹനമോടിച്ചിരുന്നയാള്‍ വാഹനത്തില്‍ തന്നെ ഇരിക്കുകയും മറ്റുള്ളവര്‍ വീട്ടില്‍ വീട്ടിലേക്ക് വന്നു. ഇതില്‍ മൂന്നു പേര്‍ വീടിന് പുറത്തു നില്‍ക്കുകയും നാലു പേര്‍ വീട്ടില്‍ പ്രവേശിക്കുകയും ചെയ്തു. വീട്ടുകാരെ അറിയാമെന്ന ഭാവത്തില്‍ പേരെടുത്തു പറഞ്ഞു മോഷ്ടാക്കള്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. വീട്ടില്‍ സിദ്ധിഖിന്റെ ഭാര്യ രഹനയും മകളും മാത്രമാണുണ്ടായിരുന്നത്. സ്ഥലം വാങ്ങിയ വകയിലും ബിസനസിലും മറ്റും വ്യാപക ക്രമക്കേടുകളുണ്ടെന്നു പറഞ്ഞ സംഘം ഇവരുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങിയെടുത്തു.

രേഖകള്‍ പരിശോധിക്കണമെന്നും അതിന് അലമാരകളുടെ താക്കാല്‍ വേണമെന്നും ആവശ്യപ്പെട്ട സംഘം എല്ലാം ഭര്‍ത്താവിന്റെ കൈവശമാണെന്നു പറഞ്ഞ രഹനയില്‍ നിന്നു ബലംപ്രയോഗിച്ച് താക്കോലും സ്വന്തമാക്കി. ആരെയും ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് താക്കീത് നല്‍കി ഇവരെ പുറത്തിരുത്തിയ ശേഷമാണ് സംഘം പരിശോധന തുടങ്ങിയത്. പരിശോധന നടക്കുന്നതിനിടെ വീട്ടിലെത്തിയ സിദ്ധിഖിനെ പുറത്തു നിന്നിരുന്ന മൂന്നുപേര്‍ തടഞ്ഞുവച്ചു. തുടര്‍ന്നു സിദ്ധിഖിന്റെ ഫോണും സംഘം പിടിച്ചുവാങ്ങി.

ലഭിച്ച പരാതി ശരിയല്ലെന്നും തങ്ങള്‍ തിരികെ പോകുകയാണെന്നും പറഞ്ഞു സംഘം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അകത്തു പ്രവേശിച്ചിരുന്ന മോഷ്ടാക്കളിലൊരാള്‍ അലമാരയില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ബാഗുമായി പിറകുവശത്തൂടെ ഇറങ്ങിയോടി കാറില്‍ കയറുകയായിരുന്നു. ബാഗ് മോഷ്ടാക്കളുടെ കൈയില്‍ കണ്ടയുടന്‍ വീടു പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാര്‍ക്ക് ബോധ്യമായത്.

കാറിലെത്തിയ സംഘത്തില്‍ ഒരാള്‍ പൊലീസ് വേഷത്തിലായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ട വീട്ടുകാര്‍ അയല്‍ക്കാരുടെ ഫോണ്‍ ഉപയോഗിച്ചാണ് മോഷണ വിവരം പൊലീസില്‍ അറിയിച്ചത്. ഫൊറന്‍സിക് വിദഗ്ധരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Top