തിരുവനന്തപുരം എടിഎം തട്ടിപ്പ് പ്രതി ഗബ്രിയേല്‍ മരിയന്റെ വിഐപി ആവശ്യങ്ങള്‍

atm-robbery

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എടിഎം തട്ടിപ്പ് നടത്തിയ മുഖ്യപ്രതി ഗബ്രിയേല്‍ മരിയാന്‍ കസ്റ്റഡിയിലിരുന്ന് പോലീസിനോട് ഓര്‍ഡറിട്ടു. തനിക്ക് കിടക്കാന്‍ ഒറ്റയ്‌ക്കൊരു മറിവേണം. കഴിക്കാനോ സാന്‍വിച്ചും ബര്‍ഗറും. പ്രതിയുടെ ആവശ്യങ്ങള്‍ കേട്ട് പോലീസ് തന്നെ ഒന്നു ഞെട്ടി.

കഴിക്കാന്‍ ചപ്പാത്തി കൊടുത്തപ്പോള്‍ ഇതൊന്നും വേണ്ടെന്നാണ് ഗബ്രിയേല്‍ പൊലീസിനോട് പറഞ്ഞത്. കഴിക്കാന്‍ ബര്‍ഗറും സാന്‍വിച്ചും കുടിക്കാന്‍ പെപ്സിയും വേണം. വലിക്കാന്‍ വിദേശ സിഗരറ്റ് , കിടക്കാന്‍ വൃത്തിയുളള മുറിയും ബാത്ത്റൂമും മാറി മാറി ധരിക്കാന്‍ ടീഷര്‍ട്ട്, കൂടാതെ കൈയ്യിലെ ചങ്ങലയും അഴിക്കണം. മോഷണമുതല്‍ കൊണ്ട് എസി മുറിയില്‍ ആഡംബരം ജീവിതം നയിച്ച ഗബ്രിയേലിന്റെ ആവശ്യങ്ങള്‍ നീണ്ടുപോകുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസ്റ്റഡിയിലെത്തിയതു മുതല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും വിവിഐപി പ്രതിയുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് തീര്‍ത്ത് പറഞ്ഞതോടെ ഗബ്രിയേല്‍ അച്ചടക്കമുളള കളളനായി. എആര്‍ ക്യാമ്പിലെ മുറിയിലായിരുന്ന ഗബ്രിയേലിനെ നിരീക്ഷിക്കാന്‍ ഉറക്കമൊഴിഞ്ഞ് സദാജാഗരൂഗരായി നില്‍ക്കുകയാണ് അഞ്ചംഗ പൊലീസ് സംഘം. കേരളത്തെ ഞെട്ടിച്ച പെരുംകളളന്‍ ബണ്ടി ചോര്‍ പൊലീസ് പിടിയിലായപ്പോള്‍ താമസിപ്പിച്ച എആര്‍ ക്യാബിലെ അതേ മുറിയില്‍ തന്നെയാണ് വിവിഐപി കളളന്‍ ഗബ്രിയേലിനും താമസിപ്പിച്ചിരിക്കുന്നത്.

Top