സ്വര്‍ണം വാങ്ങാനായി എത്തി, വളയും മോഷ്ടിച്ച് കടന്നു; യുവതി പോലീസ് പിടിയില്‍

കൊച്ചി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന സ്വര്‍ണ കടയിലെത്തി ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി സ്‌നേഹ വൈശാലിനെയാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ബ്രോഡ്‌വെയിലെ ജെ.കെ ജ്വല്ലറിയില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്.

കഴിഞ്ഞ ദിവസം സ്വര്‍ണം വാങ്ങാനെത്തിയ സ്‌നേഹ കൂടുതല്‍ ആഭരണങ്ങള്‍ കാണിക്കാന്‍ കടയിലെ ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു. ആഭരണങ്ങളെടുക്കാന്‍ ജീവനക്കാരന്‍ തിരിഞ്ഞ സമയം നോക്കി അവിടെയിരുന്ന വള എടുത്ത് സേനേഹ ബാഗില്‍ വെക്കുകയായിരുന്നു. കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇത് വ്യക്തമാണ്. എറണാകുളം എസ്.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ കടയിലെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top