എസ്ബിടി കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു; പുതിയ കാര്‍ഡും നഷ്ടപ്പെട്ട പണവും നല്‍കുമെന്ന് എസ്ബിടി

atm-theft

തിരുവനന്തപുരം: പണം നഷ്ടപ്പെട്ടവര്‍ ജീവന്‍ നഷ്ടപ്പെട്ട പോലെയാണ് ഇരിക്കുന്നത്. ജോലി ചെയ്ത് കഷ്ടപ്പെട്ട് സൂക്ഷിച്ച പണം പെട്ടെന്ന് പോയി എന്നറിയുമ്പോള്‍ ആര്‍ക്കും സഹിക്കാന്‍ പറ്റില്ലല്ലോ. തിരുവനന്തപുരത്ത് നടന്ന കവര്‍ച്ച ഒട്ടേറെ പേരെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍, പണം നഷ്ടപ്പെട്ടവര്‍ക്കെല്ലാം തിരിച്ച് നല്‍കുമെന്ന് എസ്ബിടി അറിയിച്ചു.

എസ്ബിടി അക്കൗണ്ട് ഉടമകള്‍ക്കാണ് പണം നല്‍കുക. ആല്‍ത്തറ എടിഎമ്മില്‍ ഉപയോഗിച്ച കാര്‍ഡുകള്‍ ബാങ്ക് ബ്ലോക്ക് ചെയ്തു. ബ്ലോക്ക് ചെയ്ത കാര്‍ഡുകള്‍ക്ക് പകരം പുതിയത് നല്‍കും. അതിനിടെ, മൂന്നു ദിവസങ്ങളിലായിട്ടാണ് എടിഎം വിവരങ്ങള്‍ ചോര്‍ത്തിയതെന്ന വിവരവും പുറത്തുവന്നു. ജൂണ്‍ 30, ജൂലൈ 3,9 തീയതികളില്‍ എടിഎം ഉപയോഗിച്ചവരുടെ പണമാണ് നഷ്ടമായിരിക്കുന്നത്. തിരുവനന്തപുരം വെള്ളയമ്പലത്തെ എസ്ബിഐ എടിഎം ഉപയോഗിച്ചവര്‍ എത്രയും പെട്ടെന്ന് പിന്‍ നമ്പര്‍ മാറ്റണമെന്ന് പൊലീസ് നിര്‍ദേശിച്ചു. എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യാനും നിര്‍ദേശമുണ്ട്.

Top