കൊൽക്കത്ത:കിട്ടിയ അവസരങ്ങള്‍ ഗോളുകളാക്കാന്‍ പരാജപ്പെട്ടിടത്ത് അത്ലറ്റിക്കോ കൊല്‍ക്കത്ത്യ്ക്ക് മുന്നില്‍ കേരളാ ബ്ലസ്റ്റേര്‍സിന് പരാജയം. ബ്ലാസ്റ്റേര്‍സിനെ കൊല്‍ക്കത്ത 2-1നു പരാജയപ്പെടുത്തി. ഇതിഹാസ താരം പെലെയെയും സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 61,000ൽ അധികം വരുന്ന കാണികളെയും സാക്ഷി നിർത്തി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ കൊൽക്കത്തയുടെ വിജയം. അറാട്ട ഇസൂമി (6-ാം മിനിറ്റ്), ജാവി ലാറ (53) എന്നിവരുടെ വകയായിരുന്നു കൊൽക്കത്തയുടെ ഗോളുകൾ. ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്നലിന്റെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ (80-ാം മിനിറ്റ്). മൽസരത്തിലുടനീളം അധ്വാനിച്ചു കളിക്കുകയും രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയ മുൻ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂമിന്റെ പ്രകടനവും കൊൽക്കത്തയുടെ വിജയത്തിന് തിളക്കമേറ്റി. അവസാന നിമിഷങ്ങളിൽ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത ബ്ലാസ്റ്റേഴ്സ് സാഞ്ചസ് വാട്ടിന്റെയും ക്രിസ് ഡാഗ്നലിന്റെയും നേതൃത്വത്തിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.ബ്ലാസ്റ്റ്ര്സിന് ഏഴ് തവണയാണ് കോര്‍ണര്‍ ലഭിച്ചത്. എന്നാല്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് ഒന്നുപോലും ലഭിച്ചിരുന്നില്ല.
ആറാം മിനിട്ടിൽ തന്നെ ഗോളടിച്ചാണ് കൊൽക്കത്ത വിജയക്കുതിപ്പ് തുടങ്ങിയത്. ഇത്തവണ ടീമിൽ നിന്ന് ഒഴിവാക്കിയ ഇയാൻ ഹ്യൂമിന്റെ വിദഗ്ദ്ധ പാസിൽ നിന്ന് ഇറാറ്റ ഇസുമിയാണ് ഗോൾ നേടിയത്. കനത്ത പ്രതിരോധത്തോടെ മുന്നേറിയെങ്കിലും 53ആം മിനിട്ടിൽ വീണ്ടും കേരളത്തിന്റെ വല കുലുങ്ങി. ഇത്തവണയും ഇയാൻ ഹ്യൂമായിരുന്നു കാരണക്കാരൻ. ജവി ലാറയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ കൊൽക്കത്ത ആധിപത്യം നേടിയപ്പോൾ ഒരു മഞ്ഞക്കാർഡായിരുന്നു കേരളത്തിന്റെ നേട്ടം.
ആദ്യ ഗോള്‍ കൊല്‍ക്കത്ത് നേടിയെങ്കിലും പ്രതിരോധത്തില്‍ ഊന്നിക്കളിച്ച ബ്ലാസ്റ്റേര്‍സിന് പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. എന്നാല്‍ അവസാന 80മത്തെ മിനുട്ടില്‍ ബ്ലാസ്റ്റേര്‍സിനായി അപ്രതീക്ഷിതവും അസാധാരണവുമായ നീക്കത്തിലൂടെ ക്രിസ് ഡാഗ്നല്‍ നേടിയ ഗോളാണ് പിന്നീട് ടീമിനെ ഉണര്‍ത്തിയത്. സി.കെ വിനീതിന്രെ ഹെഡറിനെ കൈപ്പിടിയിലൊതുക്കാൻ കൊൽക്കത്ത ഗോൾകീപ്പർ പരാജയപ്പെട്ടതോടെയാണ് ഡാഗ്നൽ ഗോളാക്കിയത്.
ചാരത്തില്‍ നിന്ന് ഉയര്‍ന്ന ഫിനിക്സ് പക്ഷിയേപ്പോലെ ബ്ലാസ്റ്റേര്‍സ് ആക്രമണം പുറത്തെടുത്തു. എന്നാല്‍ ഗോള്‍മുഖത്തെത്തുമ്പോള്‍ ബ്ലാസ്റ്റേര്‍സിന്റെ ആക്രമണങ്ങളുടെ മുനയൊടിയുന്ന ദയനീയ കാഴ്ചയാണ് കണ്ടത്. അതിനിടയില്‍ തുടര്‍ച്ചയായ രണ്ട് മഞ്ഞ കാര്‍ഡുകള്‍ കാണിച്ചതിനെ തുടര്‍ന്ന് ബ്ലാസ്റ്റേര്‍സ് താരം മെഹ്‌താബ് ഹുസൈനെ 89ആം ചുവപ്പ് കാര്‍ഡ് കാണിച്ച് റഫറി പുറത്താക്കി.
സീസണിലെ മൂന്നാമത് മത്സരത്തിനിറങ്ങിയ ഇരുടീമുകളും ബ്രസീലിയൻ ഇതിഹാസം പെലെയ്ക്ക് മുന്നിലാണ് ഏറ്റുമുട്ടിയത്. ഒരു കളി ജയിച്ചും ഒന്നിൽ സമനില പാലിച്ചുമാണ് ഇന്നത്തെ കളിക്കെത്തിയതെങ്കിലും കൂടുതൽ ഗോൾ നേടിയതിനാൽ കേരളാ ബ്ലാസ്റ്റേഴ്സായിരുന്നു പോയന്റ് പട്ടികയിൽ മുന്നിലായിരുന്നത്. ഇന്നത്തെ മത്സര വിജയത്തോടെ ബ്ലാസ്റ്റേര്‍സ് മൂന്നാം സ്ഥാനത്തും കൊല്‍ക്കത്ത് ഒന്നാം സ്ഥാനത്തുമെത്തി.