മതപഠനം വീട്ടിൽ തന്നെ: ആതിര മാതാപിതാക്കൾക്കൊപ്പം വീട്ടിലേയ്ക്കു മടങ്ങി

സ്വന്തം ലേഖകൻ

കൊച്ചി: മതപഠനത്തിനായി വീടുവിട്ട മറ്റൊരു പെൺകുട്ടി കൂടി വീട്ടിലേയ്ക്കു മടങ്ങി. വീട്ടുകാർക്കൊപ്പം മടങ്ങിയാൽ വീട്ടിൽ മടപഠനത്തിനു സൗകര്യം ഒരുക്കി നൽകാമെന്ന വാ്ഗ്ദാനം വീട്ടുകാർ നല്കിയതോടെയാണ് പെൺകുട്ടി വീട്ടിലേയ്ക്കു മടങ്ങാമെന്നു സമ്മതിച്ചത്. പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കാൻ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ മതവിശ്വാസം പിന്തുടരാനുള്ള സൗകര്യം വീട്ടിലൊരുക്കാമെന്ന് മാതാപിതാക്കൾ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പെൺകുട്ടിയെ ഹൈക്കോടതി വീട്ടിലേക്കയച്ചത്.
കാസർഗോഡ് സ്വദേശിനിയായ ആതിരയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മതപഠനത്തിനെന്ന പേരിൽ ഈമാസം ആദ്യം വീടുവിട്ടിറങ്ങിയതായിരുന്നു ആതിര. മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 27ന് പെൺകുട്ടിയെ കണ്ണൂരിൽ നിന്നും കണ്ടെത്തി. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതെന്നാണ് പെൺകുട്ടി മജിസ്‌ട്രേറ്റിന് മൊഴി നൽകിയത്. മാതാപിതാക്കൾക്കൊപ്പം പോകേണ്ടെന്നും അന്ന് പെൺകുട്ടി പറഞ്ഞിരുന്നു.
തുടർന്നാണ് കോടതി ആതിരയെ മഹിളാ മന്ദിരത്തിലേക്ക് അയച്ചത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതപഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന നിലപാട് ആതിര ഹൈക്കോടതിയിലും ആവർത്തിച്ചു. ആതിരയ്ക്ക് മതം വിശ്വാസം തുടരാനുള്ള സൗകര്യം ഒരുക്കാമെന്ന് മാതാപിതാക്കളും കോടതിയെ അറിയിച്ചു. ഇതോടെയാണ് പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയക്കാൻ കോടതി ഉത്തരവിട്ടത്. തീവ്രവാദ സംഘടനകൾ പെൺകുട്ടിയെ സ്വാധീനിക്കാനുള്ള സാധ്യത പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top