മാധ്യമങ്ങൾ എന്നെ കള്ളനാക്കി..! മുടി നീട്ടിയത് കാൻസർ രോഗികൾക്കു നൽകാൻ

സ്വന്തം ലേഖകൻ

കൊച്ചി: കോളജിലുണ്ടായ അടിപിടികളുടെ പേരിൽ പൊലീസും മാധ്യമങ്ങളും ചേർന്ന് എന്നെ കള്ളനാക്കിയെന്നു എം.80 മൂസ താരം അതുൽ ശ്രീവ. കാൻസർ രോഗികൾക്കു നൽകാൻ മുടി നീട്ടി വളർത്തിയ തന്നെ ഒരു പൊലീസുകാരൻ  കഞ്ചാവ് ഉപയോഗിക്കുന്നവനെന്നാണ് വിളിച്ചത്.
ഗുരുവായൂരപ്പൻ കോളജിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അറസ്റ്റിലായതിന് പിന്നാലെ തന്നെ ക്രിമിനലായി ചിത്രീകരിച്ച പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ അതിരൂക്ഷമായ വിമർശനവുമായാണ് എം.80 മൂസ താരം അതുൽ ശ്രീവ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്.  തന്നെ കള്ളനും പിടിച്ചുപറിക്കാരനും ഗുണ്ടാത്തലവനുമായൊക്കെ പൊലീസ് ചിത്രീകരിച്ചപ്പോൾ മാധ്യമങ്ങൾ അതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നു അതുൽ ഫേസ്ബുക്കിൽ കുറിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയപ്പെട്ടവരേ..
കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു… അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..

പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം… ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം ആവില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം…..
1. ഒരു പോലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി…. ആ സുഹൃത്തിന് പരിക്കുകൾ ഇല്ല പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പോലീസുകാർ വ്യക്തമാക്കണം…
2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല…
3. ഞാൻ ഡ്രഗ്‌സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്രീകരിച്ചു
മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പോലീസുകാരാ… RCC അഥവാ റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല….. സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ…
3. ഈ പ്രശ്‌നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല…
4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ… ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ…..

പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ…… എന്റെ നിരപരാധിത്തം തെളിയിക്കാൻ… കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്…. സഹപാഠികളും

എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത….. (മാധ്യമ സുഹൃത്തുക്കൾ, കസബ പോലീസ്…. )
By.
അതുൽ ശ്രീവ

Top