ഉമ്മൻ ചാണ്ടി ഇടപെട്ടു .. അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്തയാഴ്ച ജയില്‍ മോചിതനാവും

ദുബായ്: മലയാളികൾക്ക് പുതുവത്സര സമ്മാനം .സാമ്പത്തിക കുറ്റകൃത്യത്തിന് ദുബായ് ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അടുത്ത ആഴ്ച ജയില്‍ മോചിതനാകുമെന്ന സന്തോഷ വാർത്ത വരുന്നു . പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ അഡ്വ. സി.കെ. മേനോന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മറ്റും ശ്രമഫലമായാണ് മോചനത്തിന് വഴിയൊരുങ്ങുന്നത്.രാമചന്ദ്രന്‍ ജയില്‍ മോചിതനായാല്‍ സാമ്പത്തിക കാര്യങ്ങളുടെ ഒത്തുതീര്‍പ്പിന് കൂടുതല്‍ ഗുണകരമാകുമെന്നു കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ മകള്‍ ഡോ. മഞ്ജുവും മരുമകനും തടങ്കലിലാണ്. ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിലാകുമെന്ന ഭീതിമൂലം അച്ഛനെ കാണാത്ത ഗതികേടിലാണു മകന്‍ ശ്രീകാന്ത്. രാമചന്ദ്രനെ പുറത്തിറക്കാന്‍ വീട്ടമ്മയായ ഭാര്യ ഇന്ദിര നടത്തിയ നീക്കമൊന്നും ലക്ഷ്യംകണ്ടില്ല. ഈ സാഹചര്യത്തിലാണ് അഡ്വ. സി.കെ. മേനോന്റെ നേതൃത്വത്തില്‍ അശ്രാന്ത പരിശ്രമം ഇക്കാര്യത്തില്‍ ഉണ്ടായത്. അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയിരുന്ന ബാങ്കുകള്‍ ഒത്തുതീര്‍പ്പിനു തയാറാകുമെന്നാണ് കരുതപ്പെടുന്നത്.

രണ്ടുവര്‍ഷം മുമ്പ് ഗള്‍ഫിലെ മലയാളി ബിസിനസ് അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. ഇടയ്ക്കിടെ കേരളത്തിലെത്തുമ്പോഴും അദ്ദേഹത്തെ പ്രമുഖരും സംഘടനാസാരഥികളും കാത്തുനിന്നിരുന്നു. സിനിമാ നിര്‍മാതാവ്, നടന്‍, സംവിധായകന്‍ എന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരന്‍. സംഭാവന ചോദിച്ചുവരുന്നവരെ പൊന്നുകൊണ്ട് മൂടാന്‍ മത്സരിച്ച ഒരു കാലമുണ്ടായിരുന്നു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയുമായി ബന്ധമുള്ള ഒട്ടെറെ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പിന്നിലെ സാമ്പത്തിക സ്രോതസുമായിരുന്നു.oomman chandy 1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രന്‍ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കില്‍ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എന്‍.ആര്‍.ഐ. ഡിവിഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ഗള്‍ഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങള്‍ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടമുറപ്പിച്ച അറ്റ്‌ലസ് ജൂവല്ലറി 1980 ന്റെ തുടക്കത്തില്‍ കുവെത്തിലായിരുന്നു ആരംഭം.

പിന്നീട് അസൂയ വളര്‍ത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളര്‍ച്ച. യു.എ.ഇ. യിലെ ഷാര്‍ജ, അബുദാബി, റാസല്‍െഖെമ, അല്‍ ഐന്‍ എന്നീ നഗരങ്ങളില്‍ നിരവധി ഷോറൂമുകള്‍ക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാല്‍പതോളം വിദേശ ഷോറൂമുകള്‍. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകള്‍. സ്വര്‍ണ വിപണിയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രന്‍ കയ്യടക്കുന്നത്.atlas-wife-indira

1988 ല്‍ മലയാള സിനിമയില്‍ ചരിത്രം കുറിച്ച ‘വൈശാലി” എന്ന ചിത്രത്തിനൊപ്പം മോഹന്‍ലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉള്‍പ്പെടെ ഒട്ടേറെ സിനിമകളുടെയും നിര്‍മാതാവായിരുന്നു. അക്കാലത്ത് സിനിമാ മേഖലയില്‍ ഇദ്ദേഹം അറിയപ്പെട്ടത്‌ െവെശാലി രാമചന്ദ്രന്‍ എന്ന പേരിലായിരുന്നു. ആനന്ദ െഭെരവി, അറബിക്കഥ, സുകൃതം, മലബാര്‍ വെഡ്ഡിങ്, ഹരിഹര്‍നഗര്‍ 2, തത്ത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമ സംവിധാനം ചെയ്തു. ജുവലറി ബിസിനസില്‍ നിന്നു മാത്രം 3.5 ബില്യണ്‍ യു.എ.ഇ ദിര്‍ഹത്തിന്റെ വാര്‍ഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രന്‍ മസ്‌കറ്റില്‍ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി.

ഗള്‍ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്‍കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പോലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ദുബായ് പോലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു.

നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു. അദ്ദേഹം ജയിലിലായതോടെ ബിസിനസ് സാമ്രാജ്യം തകര്‍ന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ അഞ്ചിലൊന്ന് വിലയ്ക്കു ഡയമണ്ട് ആഭരണങ്ങള്‍ വിറ്റുതീര്‍ക്കേണ്ട ഗതികേടും കുടുംബത്തിനുണ്ടായി

Top