
ദുബായ് :അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി . ദുബായിലെ പ്രമുഖ അറബി വ്യവസായി ബാങ്കുകാരുമായും സര്‍ക്കാരുമായും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായതെന്ന് പറയുന്നു. ഇപ്പോള്‍ ബര്‍ദുബായിലെ വസതിയിലുള്ള രാമചന്ദ്രന്‍ തന്റെ ആസ്തികളില്‍ ചിലത് വിറ്റ് കട ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായും പറയുന്നു .കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്റെ മോചനം സാധ്യമായതെന്നാണ് റിപ്പോര്‍ട്ട്.ബാക്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സാവകാശം തേടിയെന്നാണ് ലഭ്യമായ വിവരം. അതേസമയം രാമചന്ദ്രന്‍ ജയില്‍ മോചിതനായ കാര്യം അറ്റ്‌ലസ് ഗ്രൂപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല .
പ്രമുഖ അറബി വ്യവസായി ബാങ്ക് അധികൃതരുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്നാണ് വിവരം. ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിനു തയാറായതായാണ് വിവരം. ബാങ്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സാവകാശം തേടിയിട്ടുമുണ്ട്. എന്നാല്‍ രാമചന്ദ്രന്‍ ജയില്‍ മോചിതനായ വിവരം അറ്റ്‌ലസ് ഗ്രൂപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, ബര്‍ദുബായിലെ വസതിയിലുള്ള രാമചന്ദ്രന്‍ തന്റെ ആസ്തികളില്‍ ചിലത് വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.2015 ഓഗസ്റ്റ് 23 നാണ് അന്ന് 74 വയസ്സുണ്ടായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തത്.