Connect with us

International

അറ്റ്ലസ് രാമചന്ദ്രൻ ഒരിക്കലും പുറം ലോകം കാണില്ല..വിചാരണ നടക്കുന്ന കേസുകളിൽ 40 വർഷം വരെ തടവ് കിട്ടുമെന്ന് സൂചന .വാർദ്ധക്യസഹജമായ രോഗങ്ങളും അലട്ടുന്നു .ഭക്ഷണം കഴിക്കാൻ വരെ പണമില്ലാതെ ; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമ

Published

on

ദൂബായ്: പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന് ജയിൽ മോചനമുണ്ടാകില്ലെന്നാണ് സൂചന. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപടിലിലൂടെ മാത്രമേ ഇനി മലയാളിയുടെ പ്രിയപ്പെട്ട വ്യവസായിക്ക് പുറത്തിറങ്ങാൻ കഴിയൂ. എന്നാൽ തട്ടിപ്പ് കേസിലെ പ്രതിയെ രക്ഷിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാരുകളെന്നാണ് സൂചന എന്നും വാർത്ത .സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്‌ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായിരിക്കുന്നത്. എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലുള്ള അറ്റ്ലസ് രാമചന്ദ്രന് ഇനി ജയിലിൽ നിന്ന് പുറത്തുവരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ബാങ്ക് വായ്‌പ്പാ തട്ടിപ്പ് കേസിൽ യുഎഇയിലെ ജയിലിലുള്ള അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥ അതിദയനീയമെന്ന് സൂചനയാണ് പുറത്തു വരുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ ജയിൽവാസം 40 വർഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതായത് ജയിലിൽ തന്നെ അവസാന നാളുകൾ സ്വർണ്ണക്കട മുതലാളിക്ക് കഴിയേണ്ടി വരുമെന്നാണ് സൂചന. നിലവിൽ ഒരു കേസിൽ മാത്രം മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായത്. എന്നാൽ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോൾ തടവ് ശിക്ഷയുടെ കാലം നാൽപ്പതുകൊല്ലം കഴിയേണ്ടിവരും. ബാങ്കുകളിൽ പണം അടച്ച് കേസുകൾ തീർപ്പാക്കാനുള്ള നീക്കവും പൊളിഞ്ഞു. മലയാളിയായ പ്രവാസി വ്യവസായിയാണ് ഇതിന് എതിർപ്പുമായി രംഗത്തുള്ളത്.അറ്റ്‌ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം’ – ഈ പരസ്യ ഡയലോഗ് കേട്ടാണ് മലയാളികൾക്ക് അറ്റ്‌ലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ കൂടുതൽ പരിചയം. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളിൽ ഒരാളായിരുന്ന രാമചന്ദ്രൻ ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുക്കേസിൽ അറസ്റ്റിലായെന്നത് മലയാളികളെ ഞെട്ടിച്ചിരുന്നു. അതിനും അപ്പുറത്തേക്ക് വേദനിപ്പിക്കുന്ന വാർത്തകളാണ് ദുബായിലെ ജയിലിൽ നിന്ന് പുറത്തുവരുന്നത്.BR SHETTY -ATLAS

ജയിലിലിൽ അറ്റ്ലസ് രാമചന്ദ്രൻ ആകെ തളർന്നു പോയ അവസ്ഥയിലാണ്. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകളിൽ പലതും ഇപ്പോൾ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്. ഇതെല്ലാം മലയാളിയെ മാനസികമായ തളർത്തുകയാണ്. കുടുംബവും സുഹൃത്തുക്കളും നടത്തുന്ന നീക്കം പൊളിഞ്ഞെന്നും രാമചന്ദ്രന് അറിയാം. രാമചന്ദ്രൻ ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്്. ജയിൽവാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലിൽ രാമചന്ദ്രൻ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാർക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രൻ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിലും ദയനീയമാണ് ഇപ്പോഴത്തെ അവസ്ഥയെന്നാണ് സൂചന. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാൻ പണമില്ലാതെ ജയിൽ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി.

കൈവശം പണമുള്ള തടവുകാർക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാർക്ക് ദുബായ് ജയിലധികൃതർ അനുവദിക്കാറുണ്ട്. അതിനാൽ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. സന്ദർശിക്കാനെത്തുന്നവർ ഇതിനുള്ള പണം നൽകും. എന്നാൽ രാമചന്ദ്രന് സന്ദർശകരുമില്ല, പണവുമില്ല. ഇതും രാമചന്ദ്രനെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇപ്പോഴും കോടികൾ വിലമതിക്കുന്ന സ്ഥാപരജംഗമസ്വത്തുക്കൾ അറ്റ് ലസ് രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശിഖയുള്ള ബാങ്കുകളുമായി ചർച്ച നടത്തി ഈ വസ്തുക്കൾ വിൽപ്പന നടത്തി പ്രശ്ന പരിഹാരം സാധ്യമാക്കാം. എന്നാൽ മലയാളിയായ വ്യവസായ പ്രമുഖൻ ബാങ്കുകലെ ഇതിൽ നിന്നും പിന്തിരിയിപ്പിക്കുകയാണ്. സഹായവുമായി ബിആർ ഷെട്ടി എത്തിയിട്ടും രാമചന്ദ്രന് ആശ്വാസം കിട്ടിയില്ല.ATLES RAMACHANDRAN 40

പ്രവാസി മലയാളി സംഘടനകളും രാമചന്ദ്രന്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്‌ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്‌ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗൾഫിൽ മാത്രമായി അറ്റ്‌ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ.Atlas Ramachandran  DIH

തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്‌ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്‌ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല. എല്ലാവർക്കും താങ്ങും തണലുമായി. മലയാളികളെ കൈയയച്ചു സഹായിച്ചു. അങ്ങനെയുള്ള രാമചന്ദ്രനാണ് ജയിലിൽ ദുരവസ്ഥ. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഒന്നും ചെയ്യുന്നില്ല. എന്നാൽ ഒരു പ്രവാസിയുടെ ഇടപെടൽ വില്ലനായി. റിയൽ എസ്റ്റേറ്റിലേക്ക് ചതിക്കുഴിയിലൂടെ രാമചന്ദ്രനെ കൊണ്ടു വന്ന് കുടുക്കുകയായിരുന്നു. സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. രാമചന്ദ്രനെ രക്ഷിക്കണമെന്ന് പ്രവാസികളായ മലയാളി സമൂഹത്തിന് താൽപ്പര്യമുണ്ട്. എന്നാൽ ഈ പ്രവാസിയെ ഭയന്ന് ആരും ഇപ്പോൾ മുന്നിട്ടിറങ്ങുന്നില്ല. സിനിമാക്കാർ പോലും രാമചന്ദ്രനെ മറന്ന മട്ടാണ്.

സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്‌സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.atlas ramachandran ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രൻ  സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. ദുബായിലെത്തുന്ന സിനിമാക്കാർ പോലും രാമചന്ദ്രനെ കുറിച്ച് അന്വേഷിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാര്യയുടെ ജീവിത ദുരിത്തെ കുറിച്ച് അന്വേഷിക്കുന്നുമില്ല.

ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്‌ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമുണ്ടായിരുന്നില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്‌ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്‌ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്‌ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താത്പര്യമായിരുന്നുവെന്നും ആരോപണമുണ്ട്.

റിയൽ എസ്റ്റേറ്റിലുള്ള താൽപ്പര്യമാണ് രാമചന്ദ്രന് വിനയായത്. റിയിൽ എസ്റ്റേറ്റിലെ തകർച്ചയോടെ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെയായി. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ. കമലാകര മേനോൻ ആണ് പിതാവ്. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്. രാമചന്ദ്രന്റെ മകളും കേസിൽപെട്ട് ജയിലിൽ കഴിയുകയാണ് ഇപ്പോൾ. മകൻ ദുബായിൽ നിന്ന് അമേരിക്കയിലേക്ക് മാറി. അറസ്റ്റ് ഭയന്നാണ് ശ്രീകാന്ത് ദുബായ് വിട്ടത്. ഇതോടെ ആരും രാമചന്ദ്രനെ സഹായിക്കാൻ ഇല്ലാത്ത അവസ്ഥയിലായി.

Advertisement
Crime3 hours ago

അജാസ് മരണത്തിന് കീഴടങ്ങി..!! ക്രൂരനായ കൊലയാളിയും മടങ്ങുമ്പോള്‍ അമ്മയെ നഷ്ടപ്പെട്ട മക്കള്‍ മാത്രം ബാക്കിയാകുന്നു

Kerala3 hours ago

”മുഖ്യമന്ത്രി.., സഖാവേ.., ഇത് നിങ്ങള്‍ക്കിരിക്കട്ടെ”: ശാന്തിവനത്തിലെ മരം മുറിച്ചതില്‍ പ്രതിഷേധിച്ച് മീന മേനോന്‍ മുടി മുറിച്ചു

Entertainment4 hours ago

കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

Kerala4 hours ago

മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

Crime7 hours ago

63 കോടിയുടെ കൊട്ടേഷന്‍: 18കാരി കൂട്ടുകാരിയെ കൊന്നുതള്ളി..!! ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോടീശ്വരനാണ് ക്വട്ടേഷന്‍ നല്‍കിയത്

Offbeat8 hours ago

ഒറ്റ പ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍..!! നിറവയറിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

Kerala8 hours ago

പാഞ്ചാലിമേട് മറ്റൊരു ശബരിമലയാകുന്നു..!!? നാമജപ പ്രതിഷേധവുമായി കെപി ശശികലയും സംഘവും

Offbeat9 hours ago

മരണപ്പെട്ട പങ്കാളിയുടെ രൂപത്തില്‍ സെക്‌സ് ഡോള്‍; ഇംഗ്ലണ്ടുകാരിയുടെ ബിസിനസ് ഏകാന്തതമാറ്റി ആഹ്ലാദം നിറയ്ക്കും

National9 hours ago

ലക്ഷ്യം സംസ്‌കൃത വത്ക്കരണം..? യോഗി സര്‍ക്കാരിന്റെ പത്രക്കുറിപ്പുകള്‍ സംസ്‌കൃതത്തിലും

National9 hours ago

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’-ആര്‍എസ്എസിന്റെ അജണ്ട ഗുണകരം !…പല്ലും നഖവും ഉപയോഗിച്ചെതിർക്കാൻ പ്രതിപക്ഷം

Crime4 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment5 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime1 week ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime3 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment1 week ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National3 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald