നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിനു ലഭിച്ചു: അരങ്ങേറിയത് ക്രൂര പീഡനങ്ങൾ; നിർണായക തെളിവാകുക വീഡിയോയിലെ ശബ്ദങ്ങൾ

സ്വന്തം ലേഖകൻ

കൊച്ചി: പ്രമുഖ നടിയെ കാറിൽ ത്ട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിർണായക തെളിവായ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. വീഡിയോ പകർത്തിയ മൊബൈൽ ഫോണാണ് കഴിഞ്ഞ ദിവസം പൊലീസിനു ലഭിച്ചത്. ഇതേ തുടർന്നു പൊലീസ് സംഘം ശാസ്ത്രീയ പരിശോധനകൾക്കു ശേഷം വീഡിയോ കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.
നടി തൃശൂരിൽ നിന്നും ഷൂട്ടിംഗ് കഴിഞ്ഞു എറണാകുളത്തേക്കു മടങ്ങും വഴി കാറിൽ വെച്ച് പീഡനം നേരിട്ട കേസിൽ മലയാള സിനിമയിലെ പ്രമുഖനടനെ കുടുക്കാനുള്ള തെളിവുകൾ ഈ വിഡോയോയിലുണ്ടെന്നാണ് ഇന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപെട്ടു ഈ നടനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. കാറിനുള്ളിൽ വെച്ച് ഷൂട്ട് ചെയ്യുന്ന വീഡിയോ മാത്രമാണ് പ്രമുഖൻ ആവശ്യപ്പെട്ടിരുന്നത്. അത് അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തിൽ ഭയപ്പെടുത്താൻ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ല. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ സുനിയുമായി നടൻ ബന്ധപ്പെട്ടിട്ടുണ്ട്. നടിയെ അക്രമിച്ച് പകർത്തിയ വീഡിയോ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു പോയതായും അവിടെ നിന്നു നടനിലേയ്ക്ക് അതിന്റെ കോപ്പി എത്തിയ റൂട്ടും പൊലീസിന് വ്യക്തമായി കഴിഞ്ഞു. അവരുടെയെല്ലാം മൊഴിയെടുത്തു.
നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നതാണ് ലഭിക്കുന്ന മറ്റൊരു സുപ്രധാനമായ വിവരം. നടിയുടെ വീഡിയോ എന്ത് ആവശ്യത്തിന് ഉപയോഗിക്കാനാണ് എന്ന് പ്രതിക്ക് വ്യക്തതയില്ല. ക്വട്ടേഷനായിരുന്നുവെന്നും അതിനു വേണ്ടി നടത്തിയ പണം ഇടപാടുകളുടെ സൂചനകളും പൊലീസ് ട്രാക്ക് ചെയ്തു കഴിഞ്ഞു. ആലുവ കാക്കനാട് സബ് ജയിലിലും വച്ചു പൾസർ സുനി ജയിൽ വെൽഫെയർ ഓഫീസർമാരോടും ജയിൽ അധികാരികളോടും പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. ഗൂഢാലോചനയുടെ പിന്നിലെ പ്രമുഖനടന്റെ സാന്നിധ്യവും കൃത്യ നിർവ്വഹണത്തിന്റെ വിവരണവും തനിക്കു ലഭിച്ച തുകയും പൾസർ അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സർക്കിൾ ഇൻസ്‌പെക്ടർ ബൈജു പൗലോസിനോട് വിവരിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പൊലീസ് തെളിവ് ശേഖരണം നടത്തിവരികയാണ്.
അനേഷണത്തിനു തുടക്കത്തിൽ അറസ്റ്റു ചെയ്യപ്പെട്ടവരല്ലാതെ മറ്റു പ്രതികൾ കേസിൽ ഇല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് വൻവിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്ന് ഈ പ്രസ്താവനയിൽ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോയി. ഈ കേസിൽ പ്രതിയെന്നു ഏറ്റവുമധികം സംശയിക്കപ്പെടുന്ന പ്രമുഖനടൻ അടുത്ത സമയത്തു ഒരു അഭിമുഖത്തിൽ വാർത്താമാധ്യമങ്ങളെ പരിഹാസരൂപേണ വിമർശിക്കുകയും പല പ്രമുഖ മാധ്യമപ്രവർത്തകരെയും വ്യക്തിപരമായി പേരെടുത്തു ആക്ഷേപിക്കുകയും ചെയ്തിരുന്നു.
ജയിൽ അധികാരികളോടും ജയിൽ വെൽഫെയർ ഓഫീസറോടും പെട്ടെന്നു പണം ലഭിക്കാൻ വേണ്ടിയാണെന്ന് താൻ ഈ പ്രവർത്തനത്തിന് മുതിർന്നതെന്നും പൾസർ സുനി പറഞ്ഞു. കോടതിയുടെ സംരക്ഷണയിൽ പോലീസ് കടുത്ത ചോദ്യങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും മറ്റുമുള്ള ഉപദേശം കിട്ടിയതും പ്രമുഖ നടനിൽ നിന്നായിരുന്നു എന്നു പൾസർ സുനി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് നടി ആവർത്തിച്ചിരുന്നു. സിനിമയിലെ വനിതകൾ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിയ്ക്ക് നീതി കിട്ടാത്തത് ഊന്നി പറഞ്ഞിരുന്നു. സംഘടനയുടെ പിറവി പോലും നടി ആക്രമിക്കപ്പെട്ടതിന്റെ തുടർച്ചയായാണെന്നാണ് സിനിമാ മേഖലയിലെ ചർച്ചകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top