ആദിവാസി പ്രവര്‍ത്തക ധന്യ രാമന് നേരെ വധശ്രമം.

തിരുവനന്തപുരം: ആദിവാസി ദളിത് സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമന് നേരെ വധശ്രമം. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലെത്തിയ അക്രമി ധന്യയുടെ കഴുത്തില്‍ കത്തിവയ്ക്കുകയായിരുന്നു. ധന്യയുടെ ശബ്ദം കേട്ട് ഉണര്‍ന്ന ഭര്‍ത്താവ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി ഓടി രക്ഷപ്പെട്ടു. വീടിന്റെ കതകുകള്‍ തകര്‍ത്താണ് അക്രമി അകത്ത് കയറിയതെന്നാണ് സൂചന. വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം വാതില്‍ തകര്‍ത്ത് അക്രമി അകത്തുകടക്കുകയായിരുന്നു.

സ്ഥിരമായി ആരോ വീട്ടുവളപ്പില്‍ കയറുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ദിവസങ്ങളായി പൊലീസ് സംരക്ഷണത്തിലാണ് ധന്യയും കുടുംബവും. എന്നാല്‍ ശനിയാഴ്ച പൊലീസിന്റെ കണ്ണില്‍ പെടാതെയാണ് അക്രമി വാതില്‍ തകര്‍ത്ത് വീടിനകത്ത് കയറിയത്. ധന്യാ രാമനെതിരെ ഇത് രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരെ പോരാടുന്ന തനിക്ക് നിരവധി ശത്രുക്കളുണ്ടെന്ന് ധന്യാ രാമന്‍ പറഞ്ഞു. ആദിവാസി കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്തതുള്‍പ്പെടെ നിരവധി കേസുകളില്‍ പലരേയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്നിട്ടുണ്ട്. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രൈബല്‍ വകുപ്പില്‍ അഴിമതിക്കേസ് അന്വേഷണം നേരിടുന്നവരാകാം ആക്രമണത്തിന് പിന്നിലെന്ന് ധന്യ പറഞ്ഞു. സംഭവത്തില്‍ പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

Top