സ്വന്തം ലേഖകൻ
ആറ്റിങ്ങൽ: ആലംകോട് കൈതവനയിൽ ക്വാറന്റൈനിൽ ഇരുന്ന യുവാവിന്റെ വീട്ടിൽ 500 ലിറ്റർ കോട പിടിച്ചെടുത്തു. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ജയകുമാർ (41) ആണ് വീട്ടിലെ ടോയ്‌ലെറ്റിലാണ് വാറ്റിയത്.
ഇയാളുടെ വീട്ടിൽ നിന്നും 500 ലീറ്റർ കോട ആറ്റിങ്ങൽ എക്‌സൈസ് സംഘം പിടികൂടി നശിപ്പിച്ചു. കോടയ്ക്ക് പുറമെ ഒന്നര ലിറ്റർ ചാരായം, പട്ട, വാറ്റുപകരണങ്ങൾ എന്നിവയും ഇയാളുടെ വീട്ടിലിൽ നിന്നും പിടിച്ചെടുത്തു.
സംഭവത്തിൽ പ്രതിയായ ജയകുമാർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇയാൾ ക്വാറന്റൈനിലായിരുന്നതിനാൽ അറസ്റ്റ് ചെയ്തില്ല. സംഭവത്തിൽ ഇയാൾക്കെതിരെ ആറ്റിങ്ങൽ എക്‌സൈസ് കേസെടുത്തു.
ജയകുമാറിന്റെ വീടിനോട് ചേർന്ന ഉപയോഗ ശൂന്യമായ ടോയ്‌ലെറ്റിലാണ് ഇയാൾ ചാരായം വാറ്റിയിരുന്നത്. ഇവിടെ നിരവധി പേരാണ് ചാരായം വാങ്ങാൻ വന്നിരുന്നത്. ഇതേതുടർന്ന് എക്‌സൈസ് സംഘം വീട്ടിൽ എത്തി പരിശോധന നടത്തിപ്പോഴയാണ് 500 ലീറ്റർ കോട പൊലീസ് പിടികൂടിയത്