ജ്യോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെ ഫോട്ടോകൾ അശ്ലീല വീഡിയോയുമായി മോർഫ് ചെയ്ത തന്ത്രി പൊലീസ് പിടിയിൽ ; തട്ടിപ്പ് പുറത്തായത് തന്ത്രിയുടെ മെമ്മറി കാർഡ് ശിഷ്യന്മാർ പരിശോധിച്ചതോടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജ്യോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെ ചിത്രങ്ങൾ അശ്‌ളീല വീഡിയോയുമായി മോർഫ് ചെയ്തു കംപ്യൂട്ടറിൽ സൂക്ഷിച്ച തന്ത്രി പൊലീസ് പിടിയിൽ.

മൈലോട്ടു മൂഴി മൊട്ടമൂഡ് ദ്വാരക ജോതിഷാലയം നടത്തുന്ന നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്ണു പോറ്റിയെയാണ് പൊലീസ് പിടികൂടിയത്. ഇയാളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ജ്യോതിഷാലയത്തിൽ എത്തുന്ന സ്ത്രീകളുടെ ഫെയ്‌സ്ബുക്കിൽ നിന്ന് ശേഖരിക്കുന്ന ചിത്രങ്ങളുമാണ് ഇയാൾ മോർഫ് ചെയ്ത് കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്നത്.

ഇയാളുടെ ജ്യോതിഷാലയത്തിൽ നിന്നും ലഭിച്ച മെമ്മറി കാർഡ് ശിഷ്യന്മാർ പരിശോധിക്കുകയായിരുന്നു. ഇതിനിടയിലാണ് അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ നിന്നും പെൻഡ്രൈവ് മെമ്മറികർഡുകൾ, ലാപ് ടോപ്പ്, മൊബൈൽ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്ത മൊബൈൽ ഫോൺ അടക്കമുള്ളവയിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Top