സ്വര്‍ണം വാങ്ങുമ്പോള്‍ സൗജന്യമായി വെള്ളിയും ലഭ്യമാക്കി ഓഗ്‌മോണ്ടിന്റെ ഉല്‍സവ കാല ഓഫര്‍

തിരുവനന്തപുരം:  : ഇന്ത്യയിലെ ഗോള്‍ഡ് ടെക്ക് എക്കോസിസ്റ്റത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഓഗ്‌മോണ്ട് ‘ഗോള്‍ഡ് ഫോര്‍ ഓള്‍’ ഈ ഉല്‍സവ കാലത്ത് വിലയേറിയ ലോഹങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ‘സ്വര്‍ണത്തിന് പണം നല്‍കൂ വെള്ളി സൗജന്യമായി നേടൂ’ എന്ന ഓഫര്‍ അവതരിപ്പിക്കുന്നു. നൂതനമായ ഈ ഓഫറിലൂടെ Augmont.com പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി ഡിജി ഗോള്‍ഡും ഡിജി സില്‍വറും വാങ്ങുന്നവര്‍ക്ക് സൗജന്യമായി വെള്ളി ലഭിക്കും. ഡിജി ഗോള്‍ഡ് വാങ്ങുന്നവര്‍ക്ക് അങ്ങനെ ഒരു ലോഹത്തിന്റെ വിലയില്‍ രണ്ട് ലോഹം സ്വന്തമാകും. ഓഫര്‍ ലഭ്യമാകാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയുടെ ഡിജി ഗോള്‍ഡ് വാങ്ങണം. വാങ്ങി 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സൗജന്യ വെള്ളി അക്കൗണ്ടില്‍ ലഭിക്കും. നവംബര്‍ നാലുവരെയാണ് ഓഫര്‍.
ഓഗസ്റ്റ് മുതല്‍ നവംബര്‍വരെയുള്ള മാസങ്ങളിലാണ് റീട്ടെയിലുകാര്‍ക്ക് ഏറ്റവും തിരക്കേറിയ സമയം. ഈ കാലത്ത് വില്‍പ്പന അറ് മടങ്ങ് വര്‍ധിക്കും.
ഈ വര്‍ഷം ഉപഭോക്താക്കള്‍ക്ക് വിലയേറിയ ലോഹങ്ങളില്‍ നിക്ഷേപിക്കുന്നതിന് പുതിയ മാര്‍ഗങ്ങള്‍ ലഭ്യമാണ്. ഓഗ്‌മോണ്ട് ഡോട്ട് കോമിലൂടെ ഓണ്‍ലൈനായി ഡിജി സ്വര്‍ണവും വെള്ളിയും വാങ്ങാം. ഒരു രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാന്‍ അവസരമുണ്ട്. വാങ്ങുന്ന സ്വര്‍ണവും വെള്ളിയും ഡിജിറ്റല്‍ വോള്‍ട്ടില്‍ സൂക്ഷിച്ചിരിക്കും. ആവശ്യമുള്ളപ്പോള്‍  പ്ലാറ്റ്‌ഫോമില്‍ തന്നെ റിഡീം ചെയ്യുകയോ ഭൗതികമായി എത്തിച്ചു നല്‍കാന്‍ ഓര്‍ഡറും ചെയ്യാം. ഡെലിവറിക്ക് ഒരാഴ്ചയോളം സമയം എടുക്കും.
ഓഗ്‌മോണ്ടില്‍ വാങ്ങുന്ന വിലയേറിയ ലോഹങ്ങള്‍ വിശ്വസനീയമാണ്. ലഭ്യമായ എല്ലാ സ്വര്‍ണവും ബിഐഎസ് സര്‍ട്ടിഫൈ ചെയ്തതാണ്. ഓഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍ നിരവധി സ്വര്‍ണം, വെള്ളി റീട്ടെയില്‍ സ്റ്റോറുകളുമായി പങ്കാളിത്തമുണ്ട്. ഉപഭോക്താക്കള്‍ക്ക് ഈ സ്റ്റോറുകളില്‍ നിന്നും സ്വര്‍ണവും വെള്ളിയും ഭൗതികമായി കരസ്ഥമാക്കാവുന്നതാണ്.
ഓഗ്‌മോണ്ട് പ്ലാറ്റ്ഫമിലെ എണ്ണത്തില്‍ സ്ഥായിയായ വര്‍ധനയുണ്ട്. ഭൂരിഭാഗം ഉപഭോക്താക്കളും സ്വര്‍ണ നിക്ഷേപ മാര്‍ഗമായാണ് പ്ലാറ്റ്‌ഫോമിനെ കാണുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ ഡിജി വെള്ളിയുടെ വില്‍പ്പനയില്‍ നാലു മടങ്ങ് വര്‍ധനയാണുണ്ടായത്. പ്ലാറ്റ്‌ഫോം ഉപയോഗിക്കാനുള്ള എളുപ്പവും സൗകര്യവുമാണ് കാരണം. ഓഗ്‌മോണ്ട് ഡിജി വോള്‍ട്ട് നിക്ഷേപം ഉപഭോക്താക്കള്‍ സുരക്ഷിതമായും കാണുന്നു.
കോവിഡ്-19 പകര്‍ച്ചവ്യാധി പൊതുവായ ആഘോഷങ്ങള്‍ക്ക് മങ്ങല്‍ ഏല്‍പ്പിച്ചെങ്കിലും പരമ്പരാഗത ആവേശത്തിന് ഒട്ടും കുറവുണ്ടായിട്ടില്ല, സ്വര്‍ണവും വെള്ളിയും സ്വന്തമാക്കുന്നത് പാരമ്പര്യത്തിന്റെ ഭാഗമാണ്,അതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ സൗകര്യമാണ്  Augmont.com   ഒരുക്കുന്നതെന്നും ഡിജി ഗോള്‍ഡ് വാങ്ങുമ്പോള്‍ അത്രയും തന്നെ ഡിജി സില്‍വര്‍ സൗജന്യമായി നല്‍കുകയാണെന്നും വിലയേറിയ ഈ ലോഹം വിവിധ പേയ്‌മെന്റ് സംവിധാനങ്ങളിലൂടെ ലഭ്യമാക്കാനും കരുതാനും സാധ്യമാക്കുന്ന നൂതനമായ ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ആഘോഷത്തിന് വഴി തുറക്കുകയാണെന്നും ഓഗ്‌മോണ്ട് ഗോള്‍ഡ് ഫോര്‍ ഓള്‍ ഡയറക്ടര്‍ സച്ചിന്‍ കോതാരി പറഞ്ഞു.

 

Top