മടിയും അപകര്‍ഷതാബോധവും ഭൂരിഭാഗം മനുഷ്യരെയും വേട്ടയാടുന്ന ഒന്നാണ്. അത്തരക്കാര്‍ക്ക് വേണ്ടിയാണ് വ്യത്യസ്ത ആഘോഷപരിപാടി ഓസ്‌ട്രേലിയ സംഘടിപ്പിച്ചത്. സിഡ്‌നിയിലെ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ മാര്‍ഡി ഗ്രാസ് ആഘോഷത്തിനായി അഞ്ചുലക്ഷത്തോളം പേരാണ് തെരുവിലിറങ്ങിയത്. നാണം മാത്രം മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെയുള്ള പരിപാടിക്ക് എത്തിയവര്‍ ധരിച്ചിരുന്നത്.
വസ്ത്രത്തില്‍ മാത്രമായിരുന്നില്ല വ്യത്യസ്തത. പല നിറങ്ങളിലും തലപ്പാവകളുമൊക്കെ ധരിച്ച് വര്‍ണവിസ്മയമായിരുന്നു തെരുവിലെ ആഘോഷകാഴ്ച. മദ്യപിച്ചും നൃത്തം ചെയ്തും രാത്രി ഉടനീളം ആഘോഷിച്ച സംഘം വീണ്ടും അടുത്ത വര്‍ഷത്തെ മാര്‍ഡി ഗ്രാസിന് കാണാമെന്ന ഉറപ്പിലാണ് പിരിഞ്ഞത്. നാല്‍പ്പതാമത് മാര്‍ഡി ഗ്രാസ് പരേഡ് ശനിയാഴ്ചയാണ് സമാപിച്ചത്. ഇക്കുറിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് എത്തിച്ചേര്‍ന്നതെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളും ഭാര്യയും പരേഡിന്റെ തുടക്കത്തില്‍ ആശംസകളുമായി സിഡ്‌നി തെരുവിലെത്തി. 40 വര്‍ഷങ്ങള്‍ മുമ്പ് ഇതേ തെരുവില്‍ മാര്‍ഡി ഗ്രാസ്
പരേഡിനിടെയാണ് താനും ഭാര്യം ലൂസിയും കണ്ടുമുട്ടിയതെന്നും തങ്ങളുടെ പ്രണയം മാര്‍ഡി ഗ്രാസിന്റെ സംഭാവനയാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഇരുനൂറോളം ഫ്‌ളോട്ടുകളാണ് പരേഡിനായി തയ്യാറാക്കിയിരുന്നത്. വൈകിട്ട് ഏഴുമണിയോടെ തന്നെ ഫ്‌ളോട്ടുകള്‍ തെരുവില്‍ പരേഡിനായി ഇറങ്ങി. 1979ലെ ആദ്യ മാര്‍ച്ചിനെ ഓര്‍മ്മിപ്പിക്കുന്ന ഫ്‌ളോട്ടുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. വര്‍ഷങ്ങളായി മാര്‍ഡി ഗ്രാസില്‍ പങ്കെടുക്കുന്നവരാണ് തെരുവിലെത്തിയവരിലേറെയും. ഒരു രാത്രി ആഘോഷമാക്കി മാറ്റാനും ഒപ്പം സ്ത്രീപുരുഷ സമത്വത്തിന്റെ പ്രകടനം കൂടിയാണിതെന്നും പരേഡില്‍ പങ്കെടുത്തവര്‍ പറയുന്നു.
Tags: australia