വിവാഹം വെറൈറ്റി ആക്കാന്‍ നവദമ്പതികള്‍ വിവാഹത്തിനെത്തിയത് നഗ്നരായി; അണിഞ്ഞിരുന്നത് ഒരു കുഞ്ഞുമാലയും ഷൂവും മുഖപടവും മാത്രം

സ്വന്തം വിവാഹം വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാൽ വിവാഹത്തിലെ വ്യത്യസ്തത സ്നപ്നം കാണുന്നവര്‍ക്ക് ചിന്തിക്കാൻ പോലുമാകാത്ത കല്യാണമായിരുന്നു 54-കാരനായ ജെഫ് ആഡംസിന്റെയും 47-കാരി സ്യൂവിന്‍റെയും.

ഒരു കുഞ്ഞുമാലയും വെളുത്ത നിറമുള്ള ഷൂവും ഒരു മുഖപടവുമായിരുന്നു മണവാട്ടിയുടെ ദേഹത്തുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറമുള്ള ചെരിപ്പു മാത്രം. വിവാഹത്തിന് അനുയോജ്യമായ വസ്ത്രം കണ്ടത്തേണ്ടതില്ലെന്നുള്ളതു തങ്ങളുടെ മനസില്‍ നിന്നു ഒരു വലിയ ഭാരം ഇറക്കിവച്ചതിനു തുല്യമായിരുന്നു എന്നു സ്യൂ പറയുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമായിരിക്കണം വിവാഹദിനം എന്നു ഞാന്‍ ആഗ്രഹിച്ചു.

എന്റെ ആദ്യ വിവാഹം ഞാന്‍ ആഗ്രഹിച്ച രീതിയിലായിരുന്നില്ല. ഇന്നു ഞാന്‍ വളരെയധികം സന്തോഷവതിയാണ് എന്നും സ്യു പറഞ്ഞു. എന്റെയും ജെഫിന്റെയും ബന്ധം പോലെ ഊഷ്മളമാണു ഞങ്ങളുടെ വിവാഹവും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരുണ്ടാകും അവരുടെ അഭിപ്രായം ഞങ്ങള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നും ഇവര്‍ പറയുന്നു.

എല്ലാവരും തുല്യരാണെന്ന സന്ദേശമാണു നഗ്‌നത നല്‍കുന്നത്. നഗ്‌നരാകുമ്പോള്‍ ആളുകള്‍ കുറെ കുടി സ്വതന്ത്രരും തുറന്ന മനസിന് ഉടമകളുമായി മാറുന്നു എന്നും ഇവര്‍ പറയുന്നു. മണവാളനും മണവാട്ടിക്കും പുറമെ വിവാഹത്തിനെത്തിയവരില്‍ ഭൂരിഭാഗം പേരും നഗ്നരായിരുന്നു.

Top