
മെല്‍ബണ്‍ : ഡേറ്റിംഗിനുപോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടിങ് വിദ്യാര്‍ഥിയായ മൗലിന്‍ റാത്തോഡ് (25) ആണ് മരിച്ചത്. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19 വയസുകാരിയെ കാണാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ മൗലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസ് സംഘം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൗലിന്‍ മരിച്ചിരുന്നു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു മൗലിന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന പെണ്‍കുട്ടി കൊലപാതക ഉദ്ദേശ്യത്തോടെ മൗലിനെ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്നു അവര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. നാലു വര്‍ഷം മുന്‍പാണ് മൗലിന്‍ റാത്തോഡ് വിദ്യാഭ്യാസത്തിനായി ഓസ്‌ട്രേലിയയില്‍ എത്തിയത്.