നിര്‍ദേശം ലഭിച്ചാല്‍ മഫ്തിയില്‍ മടയില്‍ നിന്നിറങ്ങുന്ന കടുവ സംഘം ; പ്രതികളെ പിടികൂടിയിരുന്നത് രാത്രിയുടെ മറവില്‍.എവി ജോര്‍ജിന്റെ ‘കടുവാസംഘം’ പതിയിരുന്നത് ക്യാമ്പുകളില്‍

കൊച്ചി:കേരള പോലീസിന്റെ മുഖം വികൃതമാക്കുന്ന ചില ഉദ്യോഗസ്ഥരാണ് .അവരുടെ താല്പര്യങ്ങളാണ് വാരാപ്പുഴയിരിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയരായ ആലുവ റൂറല്‍ എസ്പിയുടെ ‘കടുവസംഘം’ തമ്പടിച്ചിരുന്നത് ആലുവ റൂറല്‍ പൊലീസിന്റെ ക്യാമ്പുകളിൽ ആയിരുന്നു എന്ന റിപ്പോർട്ട് . യൂണിഫോം ഇടാത്ത ഇവര്‍ ഗുണ്ടാ സംഘങ്ങളെക്കാള്‍ ക്രൂരമായാണ് കസ്റ്റഡിയില്‍ എടുക്കുന്നവരോട് പൊരുമാറിയിരുന്നതെന്ന് പൊലീസുകാര്‍ തന്നെ സമ്മതിക്കുന്നു. പൊലീസ് സ്‌റ്റേഷനുകള്‍ക്ക് സമാന്തരമായാണ് ‘ടൈഗര്‍സംഘം’ പ്രവര്‍ത്തിച്ചിരുന്നത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും റൂറല്‍ എസ്.പി എവി ജോര്‍ജിന്റെ നിര്‍ദേശ പ്രകാരവുമാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ പിടിക്കാനുള്ള നിര്‍ദേശം ലഭിച്ചാല്‍ രാത്രിയില്‍ മാത്രമാണ് ടൈഗര്‍സംഘം ക്യാമ്പുകളില്‍ നിന്ന് പുറത്തിറങ്ങുക. വീടുകളിലെത്തി വാതിലുകള്‍ ചവിട്ടിപൊളിച്ചും കതകുകള്‍ തള്ളിത്തുറന്നുമാണ് ഇവര്‍ അകത്തുകയറി പ്രതികളെ പിടിക്കാറുള്ളത്. പൊലീസ് ആണെന്ന് അറിയാതെ നാട്ടുകാര്‍ എതിര്‍ക്കാനെത്തിയാല്‍ അവരെയും പിടികൂടി വാഹനത്തിലിട്ട് ഇടിക്കുന്നത് പതിവാണ്.

സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നു കാണിച്ച് പരാതികള്‍ നല്‍കിയിട്ടും 78 പേരടങ്ങുന്ന ടൈഗര്‍ ഫോഴ്‌സിനെ പിരിച്ചുവിടാന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജ് തയാറായിട്ടില്ലെന്നാണു ആരോപണം ഉയര്‍ന്നിരുന്നു. പാലക്കാട് സമ്പത്തും തിരുവനന്തപുരത്ത് ഉദയകുമാറും പോലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നാണു സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളെ വിലക്കിക്കൊണ്ട് ഡി.ജി.പി. ഉത്തരവിട്ടത്. ഏതെങ്കിലും പ്രത്യേക കേസ് അന്വേഷണത്തിനുവേണ്ടി മാത്രമേ സ്‌ക്വാഡ് രൂപീകരിക്കാവൂവെന്നും അന്വേഷണം തീരുന്ന മുറയ്ക്ക് സ്‌ക്വാഡിനെ പിരിച്ചുവിടണമെന്നുമായിരുന്നു നിര്‍ദേശം. എന്നാല്‍ കൊച്ചിയില്‍ ടൈഗര്‍ സ്‌ക്വാഡ് ഒരുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസ് സ്‌റ്റേഷനുകള്‍ ഭരിക്കുന്ന എസ്‌ഐമാരെ പോലും ഇവര്‍ നിയന്ത്രിച്ചതായാണ് പുറത്തുവരുന്ന വിവരം.sreejith murder police

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികളെന്ന് ആരോപിച്ച് പിടികൂടുന്നവര്‍ പ്രതികളാണെന്നുപോലും നോക്കാതെയാണു ടൈഗര്‍ ഫോഴ്സ് തല്ലുന്നത്. സംശയനിഴലില്‍ ഉള്ളവരെപ്പോലും മര്‍ദിച്ചശേഷം ലോക്കല്‍ സ്റ്റേഷനുകളില്‍ ഏല്‍പ്പിക്കുകയാണ് ഇവരുടെ പ്രധാനപണി. തുടര്‍ന്ന് സ്‌ക്വാഡ് അംഗങ്ങള്‍ ഈ വിവരങ്ങള്‍ ഉന്നത പോലീസ് മേധാവിയെ വിളിച്ചറിയിക്കുകയും ചെയ്യും. ഇതോടെ സ്‌ക്വാഡ് പിടികൂടി കൊണ്ടുവരുന്നവര്‍ നിരപരാധികളാണെങ്കിലും പൊലീസ ഉന്നതരെ ഭയന്ന് കേസ് എടുക്കുകയാണു ചെയ്യുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കടുവാസംഘം കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്തിനെയും വാഹനത്തില്‍ ഇട്ട് മര്‍ദിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് പിടികൂടിയ ശ്രീജിത്തിനെ മുനമ്പം പൊലീസിന്റെ വാഹനത്തിലാണു വരാപ്പുഴ സ്റ്റേഷനിലേക്ക് അയച്ചത്. വരാപ്പുഴ പഞ്ചായത്ത് കവലയില്‍ നിന്നു നേരെ സ്റ്റേഷനിലേക്കു പോകുന്നതിനു പകരം വലത്തേക്കു വളഞ്ഞു തുണ്ടത്തുംകടവ് ഭാഗത്തേക്കു വാഹനം കടന്നുപോയതായാണു സൂചന. ഇവിടെ സെമിത്തേരിക്കു മുന്‍പില്‍ വിജനമായ പറമ്പില്‍ പൊലീസ് വാഹനം നിര്‍ത്തിയിട്ടതായി സംശയിക്കുന്നു. തുടര്‍ന്നു കടമക്കുടി ഭാഗത്തേക്കു വാഹനം പോയി. രാത്രിയില്‍ ഏറെക്കുറെ വിജനമായ റോഡിലൂടെ ശ്രീജിത്തിനെ കൊണ്ടുപോയതു മര്‍ദിക്കാനായിരുന്നുവെന്ന് ഉറപ്പാക്കാവുന്ന തരത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

 

Top