ന്യുഡൽഹി :രാമൻ ജനിച്ചിരുന്നോ? അമ്പലം നിന്നിരുന്നോ? പള്ളി നിന്നിരിന്നോ?രാമജന്മഭൂമി കത്തിക്കാളും എന്നാണു തന്നെയാണ് സൂചനകൾ പുറത്ത് വരുന്നത് .ബാബരി മസ്ജിദ് കേസിൽ ഈ മാസം 31-നം മധ്യസ്ഥ ശ്രമം വിജയം കണ്ടില്ലെങ്കിൽ ആഗസ്ത് രണ്ട് മുതൽ വാദം കേൾക്കുമെന്ന് സുപ്രീം കോടതി നേരത്തെ പറഞ്ഞിരുന്നു . ജസ്റ്റിസ് എഫ്.എം ഖലിഫുല്ല അധ്യക്ഷനായ മധ്യസ്ഥ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗസ്ത് രണ്ടിന് വാദം കേൾക്കാൻ ദിവസം കുറിക്കുകയാണെന്നും മധ്യസ്ഥ ശ്രമങ്ങളുടെ തൽസ്ഥിതിയും പുരോഗതിയും വ്യക്തമാക്കിയിരുന്നു .മൂന്നംഗ മധ്യസ്ഥ സംഘത്തിന്റെ മധ്യസ്ഥ ശ്രമങ്ങൾ ഫലപ്രദമല്ലെന്നും കേസിൽ നേരത്തെ വാദംകേൾക്കണമെന്നുമാവശ്യപ്പെട്ട് അന്യായക്കാരൻ ഗോപാൽ സിംഗ് ഈ മാസം ഒമ്പതിന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആഗസ്ത് 15-ന് സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷമായിരിക്കും വാദം കേൾക്കൽ എന്നാണ് കോടതി നേരത്തെ തീരുമാനമെടുത്തത്. എന്നാൽ, അന്യായക്കാരന്റെ ഹർജിയെ തുടർന്ന് മധ്യസ്ഥ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മാർച്ച് എട്ടിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ബാബരി കേസിൽ മധ്യസ്ഥതക്കായി മൂന്നംഗ സംഘത്തെ നിയമിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജ് എഫ്.എം ഖലിഫുല്ല, ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പാഞ്ചു എന്നിവരാണ് സമിതി അംഗങ്ങൾ. ബാബരി മസ്ജിദ് നിലനിന്നിരുന്ന യു.പിയിലെ ഫൈസാബാദിലാണ് മധ്യസ്ഥ നീക്കങ്ങൾ.
മധ്യസ്ഥ സമിതിക്ക് ആദ്യം എട്ടാഴ്ച സമയം നൽകിയ സുപ്രീംകോടതി പിന്നീട് ഇത് ഓഗസ്റ്റ് 15 വരെ നീട്ടിനൽകിയിരുന്നു. മെയ് ഏഴിന് സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ചകൾ ക്യാമറയിൽ പകർത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് – രാമജന്മഭൂമി കേസ് 1500 സ്‌ക്വയർഫീറ്റിലെ തർക്കഭൂമിയുടെ മാത്രം കേസല്ലെന്നും മതവികാരം ഉൾപ്പെടുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജനങ്ങളുടെ ബോധത്തിലേക്കും ഹൃദയത്തിലേക്കുമാണ് നോക്കുന്നതെന്നും മുറിവുണക്കുംവിധമുള്ള മധ്യസ്ഥത ഉണ്ടാകാനാണ് ആഗ്രഹിക്കുന്നതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.അന്യായക്കാരന്റെ മാത്രം ആവശ്യപ്രകാരം വിചാരണ നേരത്തെ ആക്കേണ്ടതില്ലെന്നാണ് മുസ്ലിം സംഘടനകൾ കോടതിയെ ബോധിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/