അയോധ്യ കേസ്; ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്‌

ന്യൂഡല്‍ഹി: അയോധ്യ കേസുമായി ബന്ധപ്പെട്ട അനുബന്ധ ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് വാദം കേട്ട മറ്റുളളവര്‍. ഇസ്മായില്‍ ഫാറൂഖിയും കേന്ദ്രസര്‍ക്കാരും തമ്മിലുളള കേസില്‍ 1994ലെ വിധിയാണ് പുന:പരിശോധിക്കുന്നത്. മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്‌കാരമാവമെന്നും സുപ്രീംകോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഇതിനെതിരെ വിവിധ മുസ്ലീംസംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച വീണ്ടും പരിശോധിക്കുന്നത്. സുപ്രീംകോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും ഇത് അയോധ്യ കേസിനെ നേരിട്ട് ബാധിക്കുന്നതാണെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിശാലമായ ഭരണഘടന ബെഞ്ചില്‍ ഈ കേസ് വാദം കേള്‍ക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ഇന്ന് സുപ്രീം കോടതി സുപ്രധാന നിലപാട് കൈക്കൊളളും. വാദം കേള്‍ക്കേണ്ടതില്ലെന്ന നിലപാട് അംഗീകരിച്ച് മുന്‍ വിധി അംഗീകരിക്കപ്പെട്ടാല്‍ ഇത് അയോധ്യ കേസില്‍ ഹൈന്ദവ സംഘടനകള്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുമ്പുളള പ്രധാനപ്പെട്ട വിധികളില്‍ അവസാനത്തെ വിധിയാണ് ഇത്. ആധാര്‍, സ്വകാര്യത, സംവരണം, തുടങ്ങി പ്രമുഖ കേസുകളില്‍ ഇതിനോടകം അദ്ദേഹം വിധി പ്രസ്താവിച്ചിരുന്നു.

Top