മുടികൊഴിച്ചില്‍ സ്ത്രീ പുരുഷഭേദമന്യേ പലര്‍ക്കുമുള്ളൊരു പ്രശ്‌നമാണ്.നമ്മുടെ ശിരസ്സില്‍ ശരാശരി 1,00,000 വരെ തലമുടിയിഴകളുണ്ടാകും. ദിവസവും ധാരാളം മുടിയിഴകള്‍ കൊഴിയുകയും നിരവധിയെണ്ണം പുതിയതായി ഉണ്ടാവുകയും ചെയ്യും.
ഇത്തരം പ്രകൃതിദത്ത വഴികളിലൊന്നാണ് വെളുത്തുള്ളി, തേങ്ങാപ്പാല്‍ എന്നിവ. ഇവ രണ്ടും ഉപയോഗിച്ച് മുടികൊഴിച്ചില്‍ എപ്രകാരം കുറയ്ക്കാമെന്നു നോക്കൂ, ഇതിനായി ഒരു കപ്പു തേങ്ങാപ്പാല്‍, 6-7 അല്ലി വെളുത്തുളളി എന്നിവയാണ് ആവശ്യം.
തേങ്ങാപ്പാല്‍ ടിന്നില്‍ ലഭിയ്ക്കുന്നതല്ലാതെ തേങ്ങയില്‍ നിന്നും തന്നെ നേരിട്ടെടുക്കുന്നതാണ് ഏറ്റവും നല്ലത്. തേങ്ങാപ്പാലിലെ പല ഘടകങ്ങള്‍ ചേര്‍ന്ന് മുടിവേരുകളെ ബലമുള്ളതാക്കും. മുടിയ്ക്കു മിനുസവും ഈര്‍പ്പവുമെല്ലാം നല്‍കും.
വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുന്ന ഒന്ന്.
തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ഊറ്റിയെടുക്കണം.
ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്‌പ്രേ ചെയ്യുകയോ, പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല.
ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.
ആഴ്ചയില്‍ മൂന്നുനാലു തവണ ഈ മാര്‍ഗം പരീക്ഷിയ്ക്കുന്നത് മുടികൊഴിച്ചില്‍ നില്‍ക്കും. വെളിച്ചെണ്ണയില്‍ വെളുത്തുള്ളി ചതച്ചിട്ട് ചൂടാക്കി തലയില്‍ തേയ്ക്കുന്നതും നല്ലതാണ്.
എന്നാല്‍ തലയില്‍ നിന്ന് അമിതമായി മുടി പൊഴിയാന്‍ തുടങ്ങിയാല്‍ ശ്രദ്ധിക്കണം. ബാള്‍ഡ് സ്പോട്ടുകള്‍ എന്ന് സാധാരണമായി അറിയപ്പെടുന്ന അവസ്ഥയുണ്ട്. ആലോപീഷ്യ അരീറ്റ എന്ന ഈ അവസ്ഥ തലയില്‍ നിന്ന് മുടി പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഇത് വേഗത്തിലോ സാവധാനമോ സംഭവിക്കാം. ഇത്തരത്തിലുള്ള പ്രശ്നം തലയോട്ടിയെയാണ് സാധാരണമായി ബാധിക്കാറെങ്കിലും ശരീരത്തില്‍ എവിടെ വേണമെങ്കിലും സംഭവിക്കാവുന്നതാണ്.
അലോപീഷ്യയുടെ പ്രധാന കാരണങ്ങള്‍ ആരോഗ്യകരമായ ഭക്ഷണമില്ലാത്തതും, അമിതമായ സമ്മര്‍ദ്ധവും, പാരമ്പര്യ ഘടകങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും, താരനുമൊക്കെയാകാം. ഈ പ്രശ്നം പരിഹരിക്കാന്‍ മരുന്ന് കഴിക്കാം. പ്രകൃതി ചികിത്സയാണ് സ്വീകരിക്കുന്നതെങ്കില്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ നിരവധി ഔഷധങ്ങളുണ്ട്. മുടികൊഴിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന അത്തരം ചില ആയുര്‍വേദ ഔഷധങ്ങളെക്കുറിച്ച് മനസിലാക്കുക.
1. തുളസി – ഇന്ത്യയില്‍ മിക്ക വീടുകളിലും കാണപ്പെടുന്ന തുളസി 5000ല്‍ പരം വര്‍ഷങ്ങളായി ഉപയോഗിക്കപ്പെടുന്ന ഔഷധമാണ്. ഈ ഔഷധ സസ്യം പതിവായി ഉപയോഗിച്ചാല്‍ മുടിക്ക് കരുത്ത് ലഭിക്കുകയും അകാലനര തടയുകയും ചെയ്യും. ഉപയോഗരീതി – തുളസിയുടെ കായ ആവണക്കെണ്ണയുമായി ചേര്‍ത്ത് തലയില്‍ തേക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമാണ്. കൂടാതെ കുളിക്കുന്നത് മുമ്പ് നെല്ലിക്കയും തുളസിയും ചേര്‍ത്ത് തലയില്‍ തേക്കുന്നത് മുടി കൊഴിച്ചില്‍ കുറയാന്‍ സഹായിക്കും.
2. ബ്രഹ്മി – ആയുര്‍വേദ ഔഷധ സസ്യമായ ബ്രഹ്മി കാലങ്ങളായി കേശസംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നതാണ്. പണ്ടുകാലം മുതല്‍ക്കേ മുടിവളര്‍ച്ച ശക്തിപ്പെടുത്താനായി ബ്രഹ്മി ഉപയോഗിച്ചു വരുന്നു. ഇത് പതിവായി ഉപയോഗിക്കുന്നത് മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഉപയോഗരീതി – ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ബ്രഹ്മി ഓയില്‍ തലയില്‍ തേക്കുക.
3. ത്രിഫല – മൂന്നോ അതിലധികമോ ഔഷധങ്ങളുടെ ഗുണമുള്ളതാണ് ത്രിഫല. തലമുറകളായി ഈ ആയുര്‍വേദ ഔഷധം മുടികൊഴിച്ചില്‍ തടയാനായി ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ ഡോക്ടര്‍മാര്‍ ക്യാപ്സൂള്‍, പൊടി, ചായ എന്നീ രൂപങ്ങളില്‍ ത്രിഫല ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ത്രിഫല മുടിയുടെ കോശങ്ങള്‍ക്ക് നവജീവന്‍ നല്‍കുകയും മുടിവളര്‍ച്ച ശക്തിപ്പെടുത്തുകയും ചെയ്യും. ഉപയോഗരീതി – ത്രിഫലയും കറ്റാര്‍വാഴയും പേസ്റ്റ് രൂപത്തിലാക്കി പതിവായി തലയില്‍ തേക്കുക.