പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമയാണ് അയ്യപ്പന്‍. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നുകഴിഞ്ഞു. എന്നാല്‍ പോസ്റ്ററിന് ലഭിക്കുന്നത് ട്രോള്‍ പെരുമഴയാണ്. സോഷ്യല്‍ മീഡിയ പോസ്റ്ററിനെ വിലയിരുത്തിയതാണ് താര്തതിന് വിനയായത്. പൃഥ്വി അഭിനയിച്ച അയ്യ എന്ന ചിത്രത്തിലെ ഫോട്ടോയും കടുവയുടെ ചിത്രവും എഡിറ്റ് ചെയ്ത് പുതിയ പോസ്റ്ററാക്കിയതെന്നാണ് ട്രോളര്‍മാരുടെ ആരോപണം.
പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന കടുവയുടെ യഥാര്‍ഥ ചിത്രം വരെ അവര്‍ പൊക്കിയെടുത്തിട്ടുണ്ട്. ഫോട്ടോഷാപ്പാണെന്ന് ആരോപിക്കുന്നെങ്കിലും ഈ പോസ്റ്ററിന് വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകളുടെ പട്ടികയിലേക്കാണ് സ്വാമി അയ്യപ്പന്റെ വീരഗാഥയും കയറിപ്പറ്റുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ അയ്യപ്പനായെത്തുന്നത് നടന്‍ പൃഥ്വിരാജാണ്. ‘വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍…ഒടുവില്‍ അത് സംഭവിക്കുന്നു…അയ്യപ്പന്‍. സ്വാമിയേ.. ശരണം അയ്യപ്പ’ എന്ന ചെറുകുറിപ്പോടെ സമൂഹമാധ്യമത്തില്‍ ഔദ്യോഗിക പോസ്റ്ററും പുറത്തിറക്കി പൃഥ്വിരാജ്.
അയ്യപ്പന്റെ യഥാര്‍ഥ ജീവിതകഥയാണ് സിനിമയാക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. Raw Real Rebel എന്ന ക്യാച്ച്വേഡോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തന്നെയാണു തിരക്കഥ. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം പുറത്തിറങ്ങും. മലയാളം കണ്ട ഏറ്റവും മുതല്‍മുടക്കുള്ള സിനിമയായിരിക്കും അയ്യപ്പനെന്നും അണിയറ പ്രവര്‍ത്തകരുടെ വാക്കുകള്‍. അന്യഭാഷയില്‍ നിന്നുള്ള അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടെ സിനിമയിലുണ്ടാകും. 2019 ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോസ്റ്റര്‍ പുറത്തുവിട്ടു അരമണിക്കൂര്‍ തികയും മുന്‍പേ പതിനായിരത്തിലേറെ പേരാണ് ലൈക്കുമായെത്തിയത്. ഓഗസ്റ്റ് സിനിമയാണു ചിത്രം നിര്‍മിക്കുന്നത്.