അടിച്ചുടക്കപ്പെട്ട അയ്യപ്പ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്; നശിക്കപ്പെട്ടെന്ന് കരുതുന്ന ചരിത്ര സത്യങ്ങള്‍ വെളിച്ചത്തേക്ക്

ശബരിമലയുടെ യഥാര്‍ത്ഥ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ധാരാളം തെളിവുകള്‍ ഉയര്‍ന്നുവരികയാണ്. മലയരയ വിഭാഗത്തിന്റെ ഉയമസ്ഥതയിലുള്ള കാനന ക്ഷേത്രമായിരുന്നു ശബരിമല എന്ന വാദത്തിന് ബലം നല്‍കുന്ന തെളിവുകളാണ് പുറത്ത് വരുന്നത്. 150ല്‍ ശബരിമല തീവച്ച് നശിപ്പിച്ചത് ഈ ചരിത്രപരമായ തെളിവുകള്‍ നശിപ്പിക്കുക എന്ന വ്യക്തമായ ലഖ്യത്തോടുകൂടിയാണെന്ന വാദം ബലപ്പെടുകയാണ്.

ശബരിമല തീവച്ച് നശിപ്പിച്ച സംഭവത്തില്‍ വിഗ്രഹത്തിനും കേടുപാട് വരുത്തിയിരുന്നു. അടിച്ചുടച്ച് നശിപ്പിച്ച നിലയിലായിരുന്നു വിഗ്രഹം. ആ യഥാര്‍ത്ഥ വിഗ്രഹത്തിന്റെ ചിത്രം ഐക്യ മലയരയ മഹാസഭ നേതാവ് പികെ സജീവ് പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചപ്പോള്‍ അടിച്ചുടച്ച അയ്യപ്പ വിഗ്രഹം (പലകഷണങ്ങള്‍ കെട്ടിവച്ച നിലയില്‍) എന്ന അടിക്കുറിപ്പ് അച്ചടിച്ച ചിത്രമാണ് പുറത്തു വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1950ലെ ചിത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സജീവന്‍ പുറത്തു വിട്ട ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത് ആധികാരികത ഉറപ്പിച്ച് ക്ഷേത്ര ചരിത്രകാരി ലക്ഷ്മി രാജീവ് എഴുതി- ‘തല്ലി തകര്‍ക്കപ്പെടുന്ന ദൈവങ്ങള്‍. യഥാര്‍ത്ഥ സ്വാമി അയ്യപ്പന്‍. പിന്നെയാണ് പൂര്‍ണമായി ശബരിമല ക്ഷേത്രം ബ്രാഹ്മണവല്‍ക്കരിക്കപ്പെടുന്നത്. ഇന്നീ കാണുന്ന സകല അനാചാരങ്ങളും നടന്നത്”

ayyappan3

മറ്റു മൂന്ന് ചിത്രങ്ങള്‍ കൂടി സജീവന്‍ പുറത്തു വിട്ടിട്ടുണ്ട്. തീപിടുത്തതിന് മുന്‍പുള്ള ശബരിമലയിലെ ക്ഷേത്രമാണ് ചിത്രത്തിലുള്ളത്. മറ്റ് രണ്ട് വിഗ്രഹങ്ങളുടെ ചിത്രങ്ങളുമുണ്ട്. ഇവയും ശബരിമലയില്‍ നിന്ന് പകര്‍ത്തിയവയാണെന്ന് സജീവന്‍ പറഞ്ഞു. ഈ വിഗ്രഹങ്ങള്‍ പിന്നീട് കാണാതായി. ശബരിമല തീവച്ച സംഭവത്തില്‍ ഏറെ പീഡനങ്ങള്‍ നേരിട്ടത് മലയരയ സമൂഹമാണ്. ശബരിമല തീവയ്പ്പിന്റെ സത്യാവസ്ഥ പുറത്തു വരേണ്ടതുണ്ട്- സജീവന്‍ പറഞ്ഞു. തീപിടിച്ച ശേഷം വിഗ്രഹം അടിച്ചുടച്ചത് എന്തിനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ആ റിപ്പോര്‍ട്ട് ഇനിയും പുറത്തു വന്നിട്ടില്ല.

Top