അയ്യപ്പനല്ല അത് ബുദ്ധന്‍!!! പുതിയ വാദത്തിന് ചൂട് പിടിക്കുന്നു; ചരിത്രത്തിന്റെ പിന്‍ബലത്തോടെ അവകാശം പറഞ്ഞ് ബുദ്ധമതക്കാര്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചത് ഒട്ടനവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. സ്ത്രീകളുടെ പ്രവേശനത്തെ സംബന്ധിച്ചല്ലാതെ ശബരിമലയേയും അവിടചത്തെ പ്രതിഷ്ടയേയും സംബന്ധിച്ച ചര്‍ച്ചയും ഉണ്ടായിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് അയ്യപ്പന്‍ യഥാര്‍ത്ഥത്തില്‍ ബുദ്ധനാണ് എന്ന തരത്തിലുള്ള ചര്‍ച്ച. ബൗദ്ധ വിഗ്രഹത്തെ ഹൈന്ദവ വത്ക്കരിച്ച് അയ്യപ്പനും ശാസ്താവും ആക്കുകയായിരുന്നു എന്ന വാദം ശക്തമായി ഉയരുകയാണ്. കേരളത്തില്‍ ഒട്ടനവധി പ്രസ്ഥാനങ്ങള്‍ ബുദ്ധമത പ്രചാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുമായി സഹകരിക്കുന്നവരാണ് ചരിത്ത്രതിന്റെ പിന്‍ബലത്തോടുകൂടി ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു പോസ്റ്റ്:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിന്ദു ദൈവങ്ങളില്‍ ശരണം വിളിച്ച് ആരാധിക്കപ്പെടുന്ന എത്ര ദൈവങ്ങളുണ്ട്? ഒരു ദൈവം മാത്രമേ ഉള്ളൂ അത് അയ്യപ്പനാണ്. എന്തുകൊണ്ടാണ് നാം അയ്യപ്പന് ശരണം വിളിക്കുന്നത്? അയ്യപ്പന്‍ ബൗദ്ധ കാലത്തിന്റെ സൃഷ്ടിയായിരുന്നു എന്നതിനാലാണത്.

BC 260 കാലഘട്ടത്തില്‍ അശോക ചക്രവര്‍ത്തിയുടെ മകള്‍ സംഘമിത്രയും സഹോദരന്‍ മഹിന്ദനും ലങ്കയിലേക്ക് പോയ വഴിയിലാണ് നമ്മിലേക്ക് ശരണം വിളിയെത്തിയത്. കൊട്ടാരം വിട്ട സിദ്ധാര്‍ത്ഥനും വലിയ കോയിക്കല്‍ കൊട്ടാരം വിട്ട അയ്യനും സമാനതകളേറെയാണ് .

ബുദ്ധ പാരമ്പര്യത്തിലെ ഒരു കണ്ണിയെ ജ്ഞാനസ്‌നാനം ചെയ്‌തെടുത്താണ് പിന്നീട് ശാസ്താവാക്കിയത്. കൈപ്പെയം ഛേദിക്കപ്പെട്ട് ചെളിയില്‍ പൂഴ്ത്തപ്പെട്ട കരുമാടിക്കുട്ടന്റെ സമകാലികനാണ് ശ്രീ അയ്യപ്പന്‍.അയ്യപ്പന് കരുമാടിക്കുട്ടന്റെ ഗതികേട് എന്തുകൊണ്ടോ വന്നില്ല.

സംഘം ശരണം ഗച്ഛാമി
ധര്‍മ്മം ശരണം ഗച്ഛാമി
ബുദ്ധം ശരണം ഗച്ഛാമി
എന്നെഴുതിയിടത്ത് തത്വമസി വന്നിട്ട് നാളേറെ ആയില്ല.

വാവര് കൂട്ടുള്ള അയ്യപ്പന്‍ ഒരിക്കലും ഒരു ഹിന്ദു പ്രതീകമായിരുന്നില്ല. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന്റെ പ്രതീകമായിരുന്നു അയ്യപ്പന്‍. രാഹുല്‍ ഈശ്വന്മാരെ പോലുള്ള ചില വിഷവിത്തുക്കള്‍ ജന്മമെടുത്തതോടു കൂടിയാണ് ശബരിമലയില്‍ ഹിന്ദുത്വം തളം കെട്ടാന്‍ തുടങ്ങിയത്.

1940 കളില്‍ ചെറുപ്പക്കാരിയായിരുന്ന തിരുവിതാംകൂര്‍ രാജ്ജി സന്ദര്‍ശിച്ചിടമാണ്. യാത്രാക്ലേശത്താല്‍ സ്ത്രീകള്‍ സന്ദര്‍ശിക്കുക പതിവില്ലായിരുന്നു. 1995 വരെ താഴ്മണ്‍ കുടുംബാഗങ്ങളുടെയും ബന്ധു ജനങ്ങള്‍ പ്രായ വ്യത്യാസമില്ലാതെ നടന്നിടം. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ 1985 ല്‍ കന്നട നടി ജയമാലയുടെ സിനിമാ ഷൂട്ടിംഗും ഇവിടെ നടന്നിരുന്നു!

ഈ ഭൂമിയിലെ ഒരിടവും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് അടിവരയിടുന്നു പരമോന്നത കോടതിയുടെ വിധി.

Top