തങ്ങളെ രക്ഷിച്ചവനായി അവര്‍ ഭിക്ഷുക്കളായി; തായ്‌ലന്റെ ഗുഹയില്‍ നിന്നും രക്ഷപ്പെട്ട കുട്ടികള്‍ ബുദ്ധ ഭിക്ഷുക്കളായി

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമാണ് തായ്‌ലന്റിലെ ഗുഹായിലെ രക്ഷാ പ്രവര്‍ത്തനം. ഗുഹയിലകപ്പെട്ട പതിനൊന്ന് കുട്ടികള്‍ക്കായി പ്രയത്‌നിച്ച അതിനായി ജീവന്‍ വെടിഞ്ഞ ഒരു വ്യക്തിക്കായി രക്ഷപ്പെട്ട് പുറത്തു വന്ന കുട്ടികള്‍ ഒരു താരുമാനമെടുത്തു.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഏര്‍പ്പെട്ടിരുന്ന സമന്‍ കുനാന്‍ എന്ന സേനാംഗം മരണപ്പെട്ടിരുന്നു. മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷപെട്ട കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതായിരുന്നു അദ്ദേഹത്തിന്റെ ആ വേര്‍പാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലികഴിച്ച ആ മനുഷ്യനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു കുട്ടികള്‍ക്ക് പിന്നീട്. അങ്ങനെയാണ് മഞ്ഞും മഴയും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കാവി വസ്ത്രമണിഞ്ഞ് അവരെത്തിയത്. തങ്ങള്‍ക്കു വേണ്ടി ജീവന്‍ വെടിഞ്ഞവനെ ഓര്‍മ്മിച്ചുകൊണ്ട് അവര്‍ ബുദ്ധസഭിക്ഷുക്കളായി. കുന്നിന്‍ മുകളിലെ ആശ്രമത്തിലിരുന്ന് പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ജപിച്ച് അവര്‍ അവനെ ഓര്‍ത്തു.

തായ് ഗുഹയില്‍ നിന്നും രക്ഷപെട്ടെത്തിയ 11 കുട്ടികളും കോച്ചും ഔദ്യോഗികമായി ബുദ്ധഭിക്ഷുക്കളായി. ബുദ്ധമത വിശ്വാസിയല്ലാത്തതിനാല്‍ രക്ഷപെട്ടവരില്‍ ഒരു കുട്ടി മാത്രം സന്യാസം സ്വീകരിച്ചില്ല. കുട്ടികള്‍ സന്യാസം സ്വീകരിച്ചാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച നാവികേനാ മുന്‍ ഉദ്യോഗസ്ഥന്‍ സമന് അമരത്വം ലഭിക്കുമെന്നാണു വിശ്വാസം. അവസാന ശ്വാസവും തങ്ങള്‍ക്കേകി നല്‍കി മരണത്തിലേക്ക് മറഞ്ഞവന് അമരത്വം നല്‍കാന്‍ അങ്ങനെ അവര്‍ ബുദ്ധഭിക്ഷുക്കളാവുകയായിരുന്നു.

സന്യാസം സ്വീകരിക്കുന്നതിന് ഒരു ദിവസം മുന്‍പേ എല്ലാവരും തല മൊട്ടയടിച്ചു, വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ഓരോരുത്തരും പരസ്പരം സഹായിച്ചു. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ഇവര്‍ സന്യാസം സ്വീകരിച്ചത്.

ബുദ്ധമത വിശ്വാസപ്രകാരം സന്യാസവ്രതം സ്ഥിരമല്ല. ലൗകിക ജീവിതത്തിലേക്കു മടങ്ങിവരാന്‍ മതവിശ്വാസപ്രകാരം ഇവര്‍ക്ക് അനുവാദമുണ്ട്. കോച്ച് ഏകാപോള്‍ മുന്‍പ് സന്യാസിയായിരുന്നെങ്കിലും പ്രായമായ മുത്തശ്ശിയെ നോക്കാന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Top