യുപിയ്ക്ക് ശേഷം ഗുജറാത്തില്‍ കൂട്ടശിശുമരണം; 9 നവജാത ശിശുക്കള്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ കുട്ടികളുടെ കൂട്ടമരണത്തിന് പിന്നാലെ മോദിയുടെ സംസ്ഥാനമായ ഗൂജറാത്തിലും കൂട്ടശിശുമരണം. 24 മണിക്കൂറിനിടെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 9 നവജാത ശിശുക്കള്‍ മരിച്ചുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതില്‍ ആറ് കുട്ടികളെ ലുനാവാഡ, സുരേന്ദ്രനഗര്‍, മാനാസ, വീരമംഗം, ഹിമ്മത്നഗര്‍ എന്നിവടങ്ങളിലെ ആശുപത്രികളില്‍ നിന്ന് വിദഗ്ധ ചികില്‍സക്കായാണ് അഹമ്മദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്. തൂക്കകുറവ്,ശ്വാസതടസ്സം ഉള്‍പ്പടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളെയാണ് ഇവിടെ ചികില്‍സക്കായി കൊണ്ടു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ ബന്ധുക്കള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഭയന്നാണ് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുള്‍പ്പടെ അറുപതോളം കുട്ടികള്‍ മരണപ്പെട്ടത് വിവാദമായിരുന്നു.

Top