കുട്ടികളുടെ റിയാലിറ്റി ഷോകള്‍ക്ക് കേന്ദത്തിന്റെ മൂക്കുകയര്‍; അശ്ലീല പദപ്രയോഗങ്ങളും അക്രമ രംഗങ്ങളും പാടില്ലെന്ന് മന്ത്രാലയം

കുട്ടികളുടെ പ്രകടനങ്ങള്‍ കാണിക്കുന്ന റിയാലിറ്റി ഷോകള്‍ക്ക് മൂക്ക്കയറുമായി കേന്ദ്രസര്‍ക്കാര്‍. ഉചിതമായ രീതിയിലല്ല പല ഷോകളിലും കുട്ടികളെ അവതരിപ്പിക്കുന്നതെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം രീതികളെ താക്കീത് ചെയ്യുകയാണ് മന്ത്രാലയം.

സിനിമയിലെ മുതിര്‍ന്നവര്‍ കാഴ്ച്ചവെക്കുന്ന നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സിനിമയിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും മറ്റും അതേ പടി അനുകരിച്ചുകൊണ്ട് വേദിയിലെത്തുന്നത് കുട്ടികളെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്നും താക്കീതു നല്‍കുന്നു. പ്രായത്തിനും അതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനമാണ് സൃഷ്ടിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഈ പ്രവണത നല്ലതല്ലെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസിങ് കോഡ്സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നും താക്കീതു നല്‍കുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.

ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നു കാണിച്ചുകൊണ്ടുളള താക്കീത് രാജ്യത്തെ എല്ലാ ടിവി ചാനലുകളുടെ മേധാവികള്‍ക്കും കൈമാറിയിട്ടുള്ളതായും അറിയിച്ചു.

Top