കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെട്ടവര്‍ മരണപ്പെട്ട നിലയില്‍; എഞ്ചിന്‍ ഓണ്‍ ചെയ്തിരുന്നതിനാല്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം

കാറിനുള്ളില്‍ സെക്‌സിലേര്‍പ്പെട്ട പ്രണയികള്‍ മരണപ്പെട്ട നിലയില്‍. ശ്വാസം മുട്ടിയുള്ള മരണമായിരുന്നെന്ന് നിഗമനം. പുറത്ത് തണുപ്പായതിനാല്‍ കാറിനുള്ളില്‍ ചൂട് ലഭിക്കുന്നതിനായി എഞ്ചിന്‍ ഓണ്‍ ചെയ്തതാണ് ഇവരുടെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജര്‍മ്മനിയിലെ ബോട്ട് റോപ്പ് നഗരത്തില്‍ പൂട്ടിക്കിടന്നിരുന്നു ഒരു ഗാരേജിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

39കാരന്റെയും 44കാരിയുടെ നഗ്‌നശരീരമാണ് കാറിനുള്ളില്‍ കിടന്നിരുന്നത്. ചൂട് ലഭിക്കുന്നതിനായി കാറിന്റെ എഞ്ചിന്‍ ഓണ്‍ ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് സെക്സിലേര്‍പ്പെട്ട ഇരുവരും ശ്വാസം മുട്ടിയാകും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗാരേജില്‍ ഒരു കാര്‍ മണിക്കൂറുകളോളം എഞ്ചിന്‍ ഓണായി കിടന്നിട്ട് പോലും ആരും ശ്രദ്ധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് തെരച്ചില്‍ ആരംഭിച്ചത്.

മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് അറിയിച്ചു. എങ്കിലും മരണം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Top