മദ്യനയത്തിൽ സുധീരനെ കുരിശിൽക്കയറ്റി ബാബു: സുധീരനെ പുറത്താക്കാൻ എ ഗ്രൂപ്പ് തന്ത്രം

സ്വന്തം ലേഖകൻ

കോട്ടയം:തോറ്റ് തുന്നം പാടിയപ്പോൾ താൻ കൂടി ഉൽപ്പെട്ട് നടപ്പാക്കിയ മദ്യനയം ശരിയായില്ലന്ന് മുൻ എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിന്റെ കുമ്പാരം. പോയപോക്കിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി കെ.പി.സി.സി പ്രസിഡന്റിനിട്ട രണ്ട് അടികൊടുക്കാനും മറന്നില്ല.സുധീരന്റെ ആദർശമാണ് തോൽവിക്ക് കാരണം,കൂടാതെ താൻ പാർട്ടിക്ക് വേണ്ടത്തവനാണെന്ന് തോന്നലുണ്ടാക്കുന്നതിന് മുൻ കൈയെടുത്തു.ഇങ്ങനെ നീളുകയാണ് കെ.ബാബുവിന്റെ കെ.പി.സി.സി.യുടെ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ ക്യാമ്പിലെ വിഴുപ്പലക്കൽ.ബാബു ഇപ്പോൾ പറയുന്നകാര്യങ്ങളിൽ ഒരു കാര്യവുമില്ലന്നുള്ളതാണ് സത്യം തിരഞ്ഞെടുപ്പിന്റെ തലേന്ന് വരെ ബാറിൽ വിദേശ മദ്യം നിർത്തിയതോടെ ഉപഭോഗം കുറുഞ്ഞു എന്നു പറഞ്ഞുനടന്ന ബാബുവാണ് തെരഞ്ഞെടുപ്പിൽ കടുത്ത് പരാജയം ഏറ്റു വാങ്ങിയതോടെ മദ്യം നയം തന്നെയാണ് തന്റെ തോൽവിക്കും മുന്നണിയുടെ പരാജയത്തിനും കാരണമെന്നും കാരണമെന്ന് കണ്ടെത്തലുമായി കെ.പി.സി.സി യോഗത്തിന് എത്തിയത്. തന്റെ എല്ലാല്ലാമായ ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണ് കൂടുതൽ സമയവും സുധീരനെ ആക്രമിക്കുവാൻ ബാബു ശ്രമിച്ചത്. ആദർശം പറഞ്ഞാൽ പാർട്ടിയുണ്ടാകില്ല. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മൻ ചാണ്ടി ഒഴിഞ്ഞു. പാർട്ടിക്കും തോൽവിയുടെ ധാർമിക ഉത്തരവാദിത്തമുണ്ട്.അതുകൊണ്ട് ബാബു പറയാതെ പറഞ്ഞത് സുധീരൻ രാജിവച്ച് ഒഴിയുകയെന്നതാണ്.തന്നെ ആരക്കെയോ ചേർന്ന് നിർബന്ധിച്ച് ഇത് നടപ്പിലാക്കുകയായിരുന്നു വെന്നാണ് ബാബു യോഗത്തിൽ അറിയിച്ചത്.
കടും ചായമാത്രമെ ഞാൻ കൂടിക്കുകയുള്ളൂ എന്നു അധികാരമേറ്റനാൾ മുതൽ പറഞ്ഞു നടന്ന ബാബു ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല തലതിരിഞ്ഞ മദ്യനയം നടപ്പിലാക്കിയതെന്ന് ഏതു കൊച്ചു കുട്ടിക്കും മനസിലാകും. ത്യപ്പൂണിത്തുറയിലെ ജനങ്ങൾ എട്ടിന്റെ പണി കൊടുത്തതോടെ കെ.ബാബബു ഇതുവരെയും പറഞ്ഞ കാര്യങ്ങൾ എല്ലാം വിഴുങ്ങി എല്ലാം സുധീരന്റെ തലയിൽ കെട്ടിവച്ച് നല്ല പിള്ള ചമയാൻ ശ്രമിക്കുകയാണ്. അതാണ് കെ.പി.സി.സിയുടെ യോഗത്തിലും കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top