മകളുമൊത്തുള്ള മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമിതാഭ് ബച്ചന്‍. ബോളിവുഡിന്റെ ബിഗ് ബി സിനിമയില്‍ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തിലും ബിഗ് ബിയാണ്. തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് തന്റെ കുടുംബമെന്നാണ് അമിതാഭ് ബച്ചന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ് ബച്ചന്‍. കുടുംബത്തിന് കൂടുതല്‍ പരിഗണന നല്‍കുന്ന വ്യക്തികൂടിയാണ് അമിതാഭ് ബച്ചന്‍. മകള്‍ ശ്വേത നന്ദയുടെ ഒപ്പമുള്ള ചിത്രത്തില്‍ ‘പെണ്‍മക്കളാണ് ഏറ്റവും മികച്ചത്’ എന്ന അടികുറിപ്പോട് കൂടി അമിതാഭ് ബച്ചന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്. താരം അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകള്‍ പങ്കുവെയ്ക്കുന്നത് ഇതാദ്യമല്ല. മകള്‍ ശ്വേതാ നന്ദയുടെയും, പേരക്കുട്ടിയായ നവ്യനവലിയുടെയും, ഭാര്യ ജയാ ബച്ചന്റെയും ചിത്രം ‘അമ്മ, മകള്‍, കൊച്ചുമകള്‍’എന്ന അടികുറിപ്പില്‍ കഴിഞ്ഞ മാസം ബിഗ് ബി പോസ്റ്റ് ചെയ്തിരുന്നു.
‘പെണ്‍മക്കളാണ് ഏറ്റവും മികച്ചത്’: മകളുമൊത്തുള്ള മനോഹരമായ നിമിഷങ്ങള്‍ പങ്കുവെച്ച് അമിതാഭ് ബച്ചന്‍
Tags: bachan car accident