ഭാര്യയെയും മകളെയും പേരക്കുട്ടിയെയും പുകഴ്ത്തി ബച്ചന്‍; ഐശ്വര്യയെ ഒഴിവാക്കിയത് മോശമായി പോയെന്ന് സോഷ്യല്‍മീഡിയ

മുംബൈ: എന്നത്തേയും പോലെ വളരെ വിപുലമായിത്തന്നെ ഇത്തവണയും സിനിമാലോകം വനിതാദിനം ആഘോഷിച്ചു. താരങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സ്വാധീനിച്ച സ്ത്രീകളെക്കുറിച്ച് സംസാരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്. എന്നാല്‍ വനിതാ ദിനത്തില്‍ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചന്റെ ട്വീറ്റാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സര്‍ക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിയെ പിന്തുണച്ചാണ് ഇത്തവണ ബച്ചന്‍ വനിതാദിന സന്ദേശം നല്‍കിയത്. സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനഘടകം ശൗചാലയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവാദമുണ്ടാക്കിയത് ഇതൊന്നുമല്ല. ശൗചാലയം പദ്ധതിയെ പുകഴ്ത്തി സംസാരിച്ചശേഷം തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ സ്ത്രീകളെപ്പറ്റി ബച്ചന്‍ വാതോരാതെ സംസാരിച്ചിരുന്നു. ഭാര്യ ജയാ ബച്ചന്‍, പേരക്കുട്ടികളായ ആരാധ്യ, മകള്‍ ശ്വേത ബച്ചന്‍ തുടങ്ങി തന്നെ സ്വാധീനിച്ച സ്ത്രീകളുടെ ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ കൂട്ടത്തിലൊന്നും മരുമകളും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ചിത്രമോ പരാമര്‍ശങ്ങളോ ഉണ്ടായിരുന്നില്ല. ബച്ചന്‍ ഐശ്വര്യയെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്ന് പറഞ്ഞ് ആരാധകര്‍ അമിതാഭ് ബച്ചനെതിരെ രംഗത്തെത്തിയിരുന്നു. മരുമകള്‍ മകളെപ്പോലെയല്ലേ എന്നാണ് ബച്ചനോട് ആരാധകര്‍ ചോദിച്ചത്. മകളെയും മരുമകളേയും വെവ്വേറേ കാണുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചനെന്നും മറ്റാരുടെയോ മകളെന്ന് കണക്കിലെടുത്തെങ്കിലും വനിതാദിന ആശംസകള്‍ അറിയിക്കാമായിരുന്നെന്നും ആരാധകര്‍ ചോദിച്ചു.

Latest
Widgets Magazine