ബൈജു കൊട്ടാരക്കര ക്രിമിനലോ ?മണിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു അയല്‍വാസിക്കെതിരേ തോക്കെടുത്ത കേസും !ദിലീപിനെ കൊടുംക്രിമിനലെന്നു വിളിക്കാൻ യോഗ്യത ഇതുമതിയോ ?

കൊച്ചി :ബൈജു കൊട്ടാരക്കര ക്രിമിനലോ ?ക്രിമിനൽ ചരിത്രം ഉള്ള ബൈജു കൊട്ടാരക്കര എങ്ങനെ ദിലീപിനെ കൊടും ക്രിമിനൽ എന്ന് വിളിക്കും എന്നാണ് ദിലീപ് പിന്തുണക്കാർ ചോദിക്കുന്നത് .മണിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. അയല്‍വാസിക്കെതിരേ തോക്കെടുത്ത കേസും !ദിലീപിനെ കൊടുംക്രിമിനലെന്നു വിളിക്കാൻ യോഗ്യത ഇതുമതിയോ ?കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ ദിലീപിനെതിരേ ആരോപണങ്ങളുമായി നിറഞ്ഞുനിന്ന ആളാണ് ബൈജു കൊട്ടാരക്കര. ചാനലുകളില്‍ വന്ന് ദിലീപിനെതിരേ സംസാരിക്കാന്‍ മറ്റു സിനിമാക്കാര്‍ മടിച്ചപ്പോള്‍ ബൈജു മടികൂടാതെ സ്റ്റുഡിയോയിലെത്തി. ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഈ സംവിധായകന്‍ ഒരുഘട്ടത്തില്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുണ്ടെന്നുവരെ ആഞ്ഞടിച്ചു. അപ്പോഴും പലര്‍ക്കും അത്ര പരിചയം പോരായിരുന്നു ബൈജുവെന്ന സംവിധായകനെ. ബൈജു കൊട്ടാരക്കരയുടെ ജീവിതത്തിലൂടെ ഒന്നു കണ്ണോടിക്കാം.ബൈജു കൊട്ടാരക്കര സംവിധാനം ചെയതത്. ആകെ 6 സിനിമകള്‍ ആണ്. ആദ്യത്തെ സിനിമ ബാബു ആന്റണിയെ നായകന്‍ ആക്കിയ കമ്പോളം (1994). അടുത്ത സിനിമയായ ബോക്‌സറിലും നായകന്‍ ബാബു തന്നെ. രണ്ടു സിനിമയും തിയറ്ററില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല. പിന്നീട് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മുകേഷിനെ നായകനാക്കി വംശം എന്ന ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ സിനിമയും പക്ഷേ പച്ചപിടിച്ചില്ല. അതോടെ നായകനെ മാറ്റി ഭാഗ്യം പരീക്ഷിക്കാനെത്തി. ഇത്തവണ നറുക്കുവീണത് മനോജ് കെ. ജയന്. ചിത്രത്തിന്റെ പേര് കലാപം. വിതരണക്കാരും നിര്‍മാതാവും കീശ കാലിയാക്കിയപ്പോള്‍ കലാപമുണ്ടാക്കിയതു മിച്ചം.

ബൈജുവിന്റെ സംവിധാന കരിയറില്‍ അല്പമെങ്കിലും അഭിമാനിക്കാവുന്ന ഒരു ചിത്രം പുറത്തിറങ്ങുന്നത് 1999ലാണ്. കലാഭവന്‍ മണിയടക്കം മലയാളത്തിലെ കോമഡി താരങ്ങളൊക്കെ അണിനിരന്ന ജെയിംസ് ബോണ്ട് ആയിരുന്നു സിനിമ. തിയറ്ററില്‍ ഭേദപ്പെട്ട കളക്ഷന്‍ നേടാന്‍ ജെയിംസ് ബോണ്ടിനായി. 2001ല്‍ കോട്ടയം നസീര്‍ അടക്കമുള്ള തട്ടിക്കൂട്ട് കോമഡിക്കാരെ വച്ചെടുത്ത കൂടറിയാതെ തിയറ്റര്‍ പോലും കാണാതെയാണ് പോയത്. അതോടെ സംവിധാനമെന്ന മോഹം ബൈജു അവസാനിപ്പിച്ചു. മറ്റൊരു രസകരമായ വസ്തുത സമൂഹത്തില്‍ വലിയ ചലനം സൃഷ്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഈ കൊട്ടാരക്കരക്കാരന്‍ ആ വിഷയത്തെ ആസ്ഥപദമാക്കി ഒരു സിനിമ പ്രഖ്യാപിക്കും. ശ്രീശാന്ത് അറസ്റ്റിലായപ്പോള്‍ ക്രിക്കറ്റര്‍, ചുംബനസമരം കൊടുമ്പിക്കൊണ്ടപ്പോള്‍ കിസ് ഓഫ് ലവ്, ഇപ്പോള്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ പ്രമുഖ താരം എന്നിവയാണ് അദേഹം പ്രഖ്യാപിച്ച ചിത്രങ്ങള്‍. ഇതില്‍ ഒരു ചിത്രത്തിന്റെ പൂജ പോലും നടന്നില്ലെന്നതാണ് രസകരമായ വസ്തുത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും സിനിമയുമായി ബന്ധപ്പെട്ട ബൈജു. ഇനി പറയുന്നത് ബൈജുവെന്ന വ്യക്തിയെക്കുറിച്ച്. ഒരുവര്‍ഷം മുമ്പാണ് ഇടുക്കി അടിമാലിയില്‍ അയല്‍ക്കാരനെതിരേ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ബൈജുവിനെതിരേ പോലീസ് കേസെടുക്കുന്നത്. പത്താംമൈലില്‍ ബൈജു സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. അയല്‍ക്കാരനുമായി വസ്തു തര്‍ക്കം വന്നതോടെ കൈയിലിരുന്ന തോക്കെടുത്ത് വെടിവയ്ക്കാന്‍ ശ്രമിച്ചു. നാട്ടുകാരും നേരത്തെ തന്നെ ഇടഞ്ഞുനില്ക്കുകയായിരുന്നു സംവിധായകന്‍. നാട്ടുകാര്‍ അയല്‍ക്കാരന്റെ പക്ഷംചേര്‍ന്നതോടെ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന പരാതിയിലും ബൈജുവിനെതിരേ പരാതിയുണ്ടായിരുന്നു.എന്തായാലും ബൈജു കൊട്ടാരക്കരയുടെ പഴയകാല ചരിതം തപ്പിയെടുത്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ഒരുവിഭാഗം.

Top