
ന്യൂഡൽഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ദല്‍ഹി ഹൈക്കോടതിയാണ് ഇന്ന് ജാമ്യം നിഷേധിച്ചത്.ചിദംബരത്തിന് എത്രനാള്‍ വേണമെങ്കിലും മറ്റൊരു രാജ്യത്ത് കഴിയാനുള്ള പണം കൈവശമുണ്ടെന്നും അതിനാൽ ജാമ്യം കൊടുത്താൽ വിദേശത്തേക്ക് കടക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.ചിദംബരം വളരെ ഗുരുതരമായ കുറ്റകൃത്യത്തിൽ പ്രതിയാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു
2007-2008 കാലത്ത് ഐ.എൻ.എക്‌സ് മീഡിയ ഗ്രൂപ്പ് സ്ഥാപകരായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ചിദംബരത്തെ കണ്ടതിനും മകൻെറ വാണിജ്യ താത്പര്യം മുൻനിർത്തി ചിദംബരം അവരെ സഹായിച്ചതിനും മതിയായ തെളിവുകൾ ഉണ്ടെന്നും തുഷാർ മേത്ത വാദിച്ചു.
40 ദിവസം മുമ്പാണ് ചിദംബരത്തെ ഡൽഹിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 25 ദിവസമായി ചിദംബരം തിഹാർ ജയിലിലാണ്.
ഇന്ദ്രാണിയും ഭർത്താവ് പീറ്റർ മുഖർജിയും തുടങ്ങിയതാണ് െഎ.എൻ.എക്‌സ് മീഡിയ. വിദേശ നിക്ഷേപം സ്വീകരിക്കാൻ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്‍റെ സമ്മതപത്രം ലഭ്യമാക്കുന്നതിന് അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം ഇന്ദ്രാണിയേയും പീറ്റർ മുഖർജിയേയും സഹായിച്ചുവെന്നാണ് കേസ്