ചികിത്സയില്‍ കഴിയുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരുന്നെന്ന അറിയിപ്പുമായി സുഹൃത്തും കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസി. ഫേസ്ബുക്ക് ലൈവിലെത്തിയാണ് സ്റ്റീഫന്‍ ഇക്കാര്യം അറിയിച്ചത്. ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറോട് സംസാരിച്ചതിന് ശേഷമാണ് സ്റ്റീഫന്റെ പ്രതികരണം.
കൂടാതെ മരണപ്പെട്ട ബാലഭാസ്‌കറിന്റെയും മകള്‍ ജാനിയുടേയും കാര്യം ലക്ഷ്മിയെ അറിയിച്ചെന്നും സ്റ്റീഫന്‍ ലൈവില്‍ പറഞ്ഞു. ലക്ഷ്മിയുടെ അമ്മയാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സ്റ്റീഫന്‍ പറഞ്ഞത്.
ഉപകരണങ്ങളുടെ സഹായമില്ലാതെ ലക്ഷ്മി ശ്വസിച്ചു തുടങ്ങി. ഇനി സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നത്. ലക്ഷ്മിയുടെ അമ്മ സാവധാനത്തില്‍ ബാലുവിന്റെയും ജാനിയുടെയും കാര്യം സംസാരിച്ചു. ലക്ഷ്മി കടുത്ത വേദനയിലൂടെയാകും ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു. ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം- സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.