ഒരു കാലഘട്ടത്തില്‍ പ്രണയം നിറച്ച മാന്ത്രികന്‍; കലാലയ ബാന്‍ഡില്‍ തുടങ്ങി ലോകോത്തര പ്രതിഭകളുമായി മാറ്റുരച്ച ജീനിയസ്

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കലാലയ മ്യൂസിക് ബാന്‍ഡായിരിക്കും ബാലഭാസ്‌കറിന്റെ നേതൃത്വത്തില്‍ ഉണ്ടായിവന്ന കണ്‍ഫ്യൂഷന്‍. ‘കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍’ എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. സംഗീത സംവിധായകന്‍ ഇഷാന്‍ ദേവും അതില്‍ അംഗമായിരുന്നു. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.. ‘നിനക്കായി’, ‘നീ അറിയാന്‍’ തുടങ്ങി അന്ന് കലാലയങ്ങളില്‍ ഹിറ്റായ ആല്‍ബങ്ങളാണ് ‘കണ്‍ഫ്യൂഷന്‍’ പുറത്തിറക്കിയത്.

കണ്‍ഫ്യൂഷന്റെ ഗാനങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ ഈ ഗാനങ്ങള്‍ ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത ‘ആരു നീ എന്നോമലേ…..’ എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകള്‍ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികള്‍ ബാലു തന്നെയാണ് പാടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ വിടപറയുമ്പോള്‍ കേള്‍വിപ്പെട്ട ഒരു പ്രണയകഥയും മലയാളിയുടെ മനസ്സില്‍ പാഞ്ഞെത്തുന്നു . ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയം. ഒന്നരവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബാലഭാസ്‌കര്‍ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തില്‍ ചെറുപ്രായത്തില്‍ത്തന്നെ വിവാഹത്തിന് ബാലഭാസ്‌കര്‍ തയ്യാറായി. 22ാം വയസില്‍ എം.എ. സംസ്‌കൃതം അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ഥിനിയായിരുന്നു.

പൂജപ്പുരയില്‍ വാടകവീട്ടില്‍ താമസിച്ചാണ് ഫ്യൂഷന്‍ ഷോകള്‍ നടത്തിയത്. രണ്ടുവര്‍ഷം പ്രായമുള്ള ‘കണ്‍ഫ്യൂഷന്‍’ ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം ‘ദി ബിഗ് ബാന്റ്’ പിറവിയെടുത്തു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്പരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, നെയ്യാറ്റിന്‍കര വാസുദേവന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരന്‍മാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകര്‍ കൂടുകയായിരുന്നു. അപ്പോഴേക്കും മുക്കിനുമുക്കിന് മ്യൂസിക് ബാന്റുകളായി. ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്‌കറിനെ പിന്നെ നയിച്ചത്. കുറേനാള്‍ ബാന്റില്ലാതെ ‘ബാലലീല’ എന്ന പേരില്‍ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. ‘ക്വാബോന്‍ കെ പരിന്‍ഡെ’ എന്ന പേരില്‍ ഹിന്ദി ആല്‍ബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.

അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കരുടെ പേര് ചേര്‍ത്താണ് ബാലുവിന് പേരിട്ടത്. അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു. അതുകൊണ്ടാണ് കുടുംബം തിരുവല്ലയില്‍ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിക്കുന്നത്. അമ്മയുടെ സഹോദരന്‍ ബി.ശശികുമാര്‍ വിഖ്യാത വയലിന്‍ വാദകനാണ്.

അദ്ദേഹമാണ് ബാലഭാസ്‌കറിന്റെ ഗുരുനാഥന്‍. അമ്മാവനില്‍ നിന്ന് മൂന്നു വയസു മുതല്‍ ബാലു വയലിന്‍ പഠിക്കുന്നു. 10ാം ക്ലാസു വരെ അമ്മാവനോടൊപ്പം ജഗതിയിലെ വീട്ടിലായിരുന്നു താമസവും പഠനവും. പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ 17ാം വയസിലാണ് ബാലഭാസ്‌കര്‍ ‘മംഗല്യപ്പല്ലക്ക്’ എന്ന സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ചത്.

ആറു പാട്ടുകളാണ് ആ സിനിമയ്ക്കു വേണ്ടി കമ്പോസ് ചെയ്തത്. പിന്നീട് രാജീവ്‌നാഥിന്റെ ‘മോക്ഷം’, രാജീവ് അഞ്ചലിന്റെ ‘പാട്ടിന്റെ പാലാഴി’ എന്നീ സിനിമകളുമായും സഹകരിച്ചു. പാട്ടിന്റെ പാലാഴിയില്‍ പശ്ചാത്തല സംഗീതം ഒരുക്കിയതിനു പുറമെ അഭിനയിക്കുകയും ചെയ്തു.

Top