ജയ്പുര്‍: രാജസ്ഥാനില്‍ വോട്ടിംഗ് മെഷീന്‍ നടുറോഡില്‍ നിന്നും കണ്ടെത്തി. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട്ടിലേക്ക് മെഷീനുകളുമായി പോയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് വോട്ടിംഗം മെഷീന് നടുറോഡില്‍ നിന്നും കണ്ടെത്തിയത്. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്. റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി യന്ത്രം മാറ്റി.
#WATCH: A ballot unit was found lying on road in Shahabad area of Kishanganj Assembly Constituency in Baran district of Rajasthan yesterday. Two officials have been suspended on grounds of negligence. #RajasthanElections pic.twitter.com/yq7F1mbCFV
— ANI (@ANI) December 8, 2018
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. വോട്ടെടുപ്പു ദിവസം റിസര്‍വ് മെഷീനുമായി ബി ജെ പി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ പോയെന്ന ആരോപണത്തെ തുടര്‍ന്ന് സെക്ടര്‍ ഓഫീസറെ ചുമതലയില്‍നിന്ന് നീക്കം ചെയ്തിരുന്നു.