പ്രധാനമന്ത്രിയെ വധിക്കാൻ ആഹ്വാനം: നടന്‍ ടിനി ടോമിനെതിരെ പോലീസിൽ പരാതി..!! യുവമോർച്ച ബിജെപി നേതാക്കളുടെ പരാതി നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക്

ഇന്ത്യൻ പ്രധാനമന്ത്രിയെ വധിയ്ക്കണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്ത സിനിമാതാരം ടിനി ടോമിനെതിരെ പോലീസിൽ പരാതി. യുവമോർച്ച ബിജെപി നേതാക്കളാണ് നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഈ വിഷയത്തിൽ ടിനി മോമിനെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ പരാതിയാണിത്.

ടിനി ടോം തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ  രാജ്യത്തെ ജനങ്ങളോട് കലാപത്തിന് ആഹ്വാനം ചെയ്തെന്നും ഇതിലൂടെ രാജ്യത്തിൻ്റെ സമാധാനം നശിപ്പിക്കുന്നതിനും, മതസൗഹാർദ്ദം തകർക്കുന്നതിനും വഴിവച്ചിരിക്കുകയാണെന്നും പരാതിയിൽ പറയുന്നു.  എല്ലാത്തിലുമുപരി അദ്ദേഹം വധിക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രിയെ ആണ് എന്നും പരാതിയിൽ സൂചിപ്പിക്കുന്നു. യുവമോർച്ച – ബിജെപി നേതാക്കളായ മഞ്ചത്തല സുരേഷ്, ചന്ദ്രൻകിരൺ, ആലംപെറ്റ ശ്രീകുമാർ, രാമേശ്വരം ഹരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

Top