കൊച്ചി: മുഖ്യമന്ത്രി പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസ് യുവ എം.എൽ.എ വി.ടി.ബൽറാം. എകെജിക്കെതിരെയുളള പ്രസ്താവന പിൻവലിക്കില്ലെന്ന നിലപാട് കർക്കശമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് വിടി ബൽറാം എംഎൽഎ രംഗത്ത്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്ന് പണം അനുവദിച്ച ഉത്തരവ് റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്താണ് ബൽറാം വീണ്ടും വെടിപൊട്ടിച്ചത്. മുഖ്യമന്ത്രിയുടെ ആകാശയാത്ര ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് യാത്ര വെട്ടിലേയ്ക്കോ എന്ന മനോരമ ന്യൂസ്. കോമിന്റെ വാർത്ത ഷെയർ ചെയതാണ് ബൽറാം വിവാദം കൊഴുപ്പിച്ചത്.മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്റ്റര്‍ യാത്ര ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചെന്നതിന് തെളിവ് പുറത്തു വന്നിരുന്നു.’വാർത്ത ശരിയാണെങ്കിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ഒരു നിമിഷം പോലും ശ്രീ. പിണറായി വിജയന് അർഹതയില്ല. അദ്ദേഹം എത്രയും പെട്ടെന്ന് ഇക്കാര്യത്തിലുള്ള വസ്തുത വിശദീകരിക്കാൻ തയ്യാറാവണമെന്ന തലവാചകവും വാർത്തയ്ക്കൊപ്പം അദ്ദേഹം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്റ്റര്‍ യാത്ര ദുരന്തനിവാരണഫണ്ട് ഉപയോഗിച്ചെന്നതിന് തെളിവ് പുറത്തു വന്നിരുന്നു. ആകാശയാത്രക്ക് ദുരന്തനിവാരണഫണ്ട് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പുറത്ത് വന്നിരുന്നു.തൃശൂരിലെ സിപിഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് വന്നതായാണ് വിവരം. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ വിശദീകരണം നല്‍കിയത്. കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നുമാണ് വിശദീകരണം.തൃശൂരിലെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടികയിലെ സ്വകാര്യ ഹെലിപാഡില്‍ നിന്നായിരുന്നു മുഖ്യമന്ത്രി പുറപ്പെട്ടത്. സമ്മേളനത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വ്യക്തമാക്കിയശേഷം നടത്തിയ ആകാശയാത്ര സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സിസംബര്‍ 26ന് തൃശ്ശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയില്‍ നിന്ന് ഏതാനും മണിക്കൂറുകളാണ് മുഖ്യമന്ത്രി പിണരായി വിജയന്‍ തിരുവനന്തപുരത്തെത്തിയത്. മന്ത്രിസഭാ യോഗത്തില്‍പങ്കെടുക്കാനും ഒാഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാനുമായിരുന്നു യാത്ര. ഇതിനായി ചിപ്സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്റര്‍ വാടകക്കെടുക്കുകയായിരുന്നു.
ഇതിനാണ് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് തുക ഉപയോഗിച്ചത്. ദുരന്തനിവാരണത്തിനുള്ള തുക വകമാറ്റി ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം കേന്ദ്രസംഘത്തെ കാണാനാണ് മുഖ്യമന്ത്രി ഹെലിക്കോപ്റ്ററില്‍ യാത്ര ചെയ്തത് എന്നതാണ്. 13 ലക്ഷം രൂപയാണ് ഹെലിക്കോപ്റ്റര്‍ വാടകയായി സ്വകാര്യകമ്പനി ആവശ്യപ്പെട്ടതെന്നും എന്നാല്‍ വിലപേശി തുക എട്ട് ലക്ഷമായി കുറക്കുകയായിരുന്നെന്നും ഉത്തരവ് പറയുന്നു. മനോരമ ന്യൂസാണ് ഹെലികോപ്ടർ യാത്ര വിവാദം പുറത്ത് വിട്ടത്.