ചരിത്ര പ്രാധാന്യമേറിയ വീരമാദേവിയായി സണ്ണി ലിയോണ്‍ എത്തുന്നു. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന സിനിമയ്‌ക്കെതിരെ ഹിന്ദു സംഘടന പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം ശക്തമാവുന്നത്. കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍ണാടക രക്ഷണ വേദികയാണ് താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തു വന്നത്.
താരത്തെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കര്‍ണാടക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കര്‍ണാടക രക്ഷണ വേദികയാണ് പോസ്റ്റര്‍ കത്തിച്ചുള്ള പ്രതിഷേധവുമായി രംഗത്തെത്തിയത്.വീരമാദേവി എന്ന രാജ്ഞിയുടെ കഥ പറയുന്ന ചരിത്ര സിനിമയാണ് വീരമാദേവി. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ സ്റ്റീവ്‌സ് കോര്‍ണറിന്റെ ബാനറില്‍ പോണ്‍സെ സ്റ്റീഫന്‍ ആണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി വാള്‍ ഉപയോഗിക്കുന്ന രീതിയും കുതിര സവാരിയും സണ്ണി ലിയോണ്‍ അഭ്യസിച്ചിരുന്നു.
ചരിത്ര പ്രാധാന്യമുള്ള വീരമാദേവിയായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നേരത്തെ എഎന്‍ഐയോട് രക്ഷണ വേദികയുടെ അംഗമായ ഹരീഷ് വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സണ്ണി ലിയോണ്‍ വീരമാദേവിയയാിട്ടുള്ള പോസ്റ്റര്‍ കീറുകയും ചിത്രത്തിന്റെ റിലീസ് തടയുമെന്ന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റര്‍ കത്തിച്ചുള്ള പ്രതിഷേധവും അരങ്ങേറിയിരിക്കുന്നത്. വടിവുധയന്‍ സംവിധാനം ചെയ്യുന്ന വീരമാദേവി ഉടന്‍ തീയറ്ററുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.