ബംഗ്ലാദേശിലെ രണ്ട് പ്രതിപക്ഷ നേതാക്കളെ തൂക്കിലേറ്റി

 ധാക്ക: ബംഗ്ലാദേശ് വിമോചന സമരകാലത്ത് പാകിസ്താന്‍ സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ട് നേതാക്കളെ ബംഗ്ലാദേശ് തൂക്കിക്കൊന്നു. ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാര്‍ട്ടി നേതാവ് സലാവുദ്ദീന്‍ ഖാദര്‍ ചൗധരി, ജമാഅത്തെ ഇസ് ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
1971ല്‍ സമരസേനാനികളെ കൂട്ടിക്കൊല നടത്തിയ കേസിലാണ് ഇരുവര്‍ക്കും വധശിക്ഷ നല്‍കിയത്. ഇന്നലെ രാത്രി 12.55ന് ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.വധശിക്ഷക്കെതിരെ ഇരുവരും നല്‍കിയ അപ്പീല്‍ ബുധനാഴ്ച സുപ്രീംകോടതി തള്ളി. തുടര്‍ന്ന് ദയാഹര്‍ജിയുമായി പ്രസിഡന്റ് അബ്ദുള്‍ ഹമീദിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.ചിറ്റഗോങില്‍ കുന്നിന്‍ മുകളില്‍ സമരസേനാനികളെ കൂട്ടിക്കൊല ചെയ്ത സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്താരാഷ്ട്ര കോടതി 2013ലാണ് സലാവുദ്ദീന്‍ ഖാദറിന് വധശിക്ഷ വിധിച്ചത്. 1971ലെ സമരകാലത്ത് പത്രപ്രവര്‍ത്തകരെയും ശാസ്ത്രജ്ഞരെയും ബുദ്ധിജീവികളെയും കൂട്ടകൊല ചെയ്യാന്‍ പദ്ധതിയിട്ട കേസിലാണ് അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിജിന് അന്താരാഷ്ട്ര കോടതി വധശിക്ഷ വിധിച്ചത് .ചിറ്റഗോങിലെ കുന്നിന്‍ മുകളില്‍ സമരസേനാനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2013 ലാണ് മുന്‍ മന്ത്രികൂടിയായ സലാവുദ്ദീന്‍ ഖാദറിന് വധശിക്ഷ വിധിച്ചത്.

Top