രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിൽ .ബാങ്കിങ് മേഖല സ്തംഭിനത്തിൽ

ന്യൂഡല്‍ഹി:.രാജ്യത്തെ പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ജനജീവിതം ദുസഹമാക്കുന്നു .ബാങ്കിങ് മേഖലയെ പണിമുടക്ക് ഭാഗികമായി സ്തംഭിപ്പിക്കും. എന്നാല്‍ ഡിജിറ്റല്‍ സേവനങ്ങളെ പണിമുടക്ക് ബാധിക്കില്ല. രണ്ട് ദിവസവും എ.ടി.എമ്മുകളില്‍ പണം നിറക്കില്ല. എന്നാല്‍ എല്ലാ എ.ടി.എമ്മുകളിലും പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചു.

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. 21 പൊതുമേഖലാ ബാങ്കുകളിലെ പത്ത് ലക്ഷത്തോളം ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. രാജ്യത്തെ മൊത്തം ബാങ്കിങ്ങില്‍ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് ഇരുപതോളം പൊതുമേഖലാ ബാങ്കുകളിലൂടെയാണ്.സമരം ഒത്തുതീര്‍പ്പാക്കാന്‍ ചീഫ് ലേബര്‍ കമ്മീഷണറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

Latest
Widgets Magazine