തിരുവനന്തപുരം:മന്ത്രി സ്ഥാനം രാജിവച്ച കെ.എം. മാണി തലസ്ഥാനത്തു നിന്നു സ്വന്തം തട്ടകമായ പാലയിലേക്ക് യാത്രക്കിടെ അടൂരിലെത്തിയ മാണിയുടെ വാഹനത്തിനു നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മാണിക്ക് സ്വീകരണമൊരുക്കിയ വേദിയിലേക്കും ഇവര്‍ പ്രതിഷേധപ്രകടനം നടത്തി.
അതിനിടെ രാഷ്ട്രീയ കേരളത്തില്‍ സര്‍ക്കാരിന്റേയും യു.ഡിെഫിന്റേയും ചങ്കിടുപ്പ് കൂട്ടുന്ന പ്രസ്ഥാവന മാണിയില്‍ നിന്നും ഉണ്ടാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കയാണ്. ബാര്‍ കോഴക്കേസിലെ ഗൂഡാലോചനക്കാര്‍ ആരെന്ന് വൈകീട്ട് പാലായില്‍ പറയുമെന്ന് കെഎം. മാണി. മന്ത്രി സ്ഥാനം രാജിവച്ച മാണി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പാലായിലേക്ക് പുറപ്പെട്ടു. സംശയങ്ങള്‍ ദുരീകരിച്ച് താന്‍ മടങ്ങിവരുമെന്നും കെഎം മാണി പറഞ്ഞു. ബാര്‍കോഴക്കേസില്‍ തനിക്കെതിരെ ഗൂഢാലോചനനടത്തിയവരെ വൈകുന്നേരം പാലയില്‍ തുറന്നു കാട്ടുമെന്ന കൃത്യമായ സൂചനനല്‍കിയാണ് മന്ത്രിസ്ഥാനം രാജിവച്ച കെഎം മാണി ധനമന്ത്രിയുടെ ഔദ്യോഗികവസതിയായ പ്രശാന്തിന്റെ പടിയിറങ്ങിയത്.
മടങ്ങി വരുമെന്ന് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ വ്യക്തമാക്കിയത് ബൈബിള്‍ വാചകങ്ങളെ കൂട്ട് പിടിച്ചായിരുന്നു. ആരോടും പരിഭവമില്ല.കാരുണ്യ ചികിത്സാനിധിയിലൂടെ പാവങ്ങളെ സഹായിക്കാന്‍ കഴിഞ്ഞതാണ്. മന്ത്രിയെന്ന നിലയില്‍ ഏറ്റവും സംതൃപ്തി പകര്‍ന്ന അനുഭവം. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ പടിയിറങ്ങിയ മാണിക്ക് പിന്നാലെ ഭാര്യ കുട്ടിയമ്മയും ജോസ്കെ മാണിയും മറ്റൊരു വാഹനത്തില്‍ നീങ്ങി.പട്ടം മുതല്‍ പാലാ വരെ 11 കേന്ദ്രങ്ങളിലാണ് സ്വീകരണം. പട്ടത്തും കൊട്ടാരക്കരയിലും പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് മാണിയും സംഘവും യാത്ര തുടരുന്നു. മുറിവേറ്റ മാണി പാലയില്‍ നടത്താന്‍ പോകുന്ന വെളിപ്പെടുത്തലുകള്‍ക്ക്കാതോര്‍ക്കുകയാണ് രാഷ്‌ട്രീയ കേരളം.